Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപവിഴദ്വീപിലെ ചില...

പവിഴദ്വീപിലെ ചില മലയാളി കൃഷിഗാഥകൾ

text_fields
bookmark_border
പവിഴദ്വീപിലെ ചില മലയാളി കൃഷിഗാഥകൾ
cancel
camera_alt???????? ??????? ????? ???????????????? ????????
മനാമ: പവിഴദ്വീപ്​ എന്ന ബഹ്​റൈനിലെ ജോലിക്ക്​ ശേഷമുള്ള സമയത്ത്​ കലാസാംസ്​ക്കാരിക പ്രവർത്തനങ്ങളും ഒപ്പം കാർഷിക സ്​നേഹവും മുന്നോട്ട്​ കൊണ്ടുപോകുന്ന നിരവധി മലയാളികളു
ണ്ട്​. അവർക്ക്​ ഇൗ ശൈത്യകാലം കൃഷിയുമായുള്ള ആത്​മബന്​ധത്തി​​െൻറ കാലം കൂടിയാണ്​. പച്ചപ്പും  പല വർണ്ണത്തിലുള്ള പൂക്കളും വീട്ടുമുറ്റത്തോ ബാൽക്കണിയിലോ ഒക്കെ യാഥാർഥ്യമാക്കുന്ന ഇൗ മറുനാടൻ മലയാളികൾ നാട്ടിലുള്ളവർക്കും മാതൃകയാണ്​. 
 12 വർഷത്തിലേറെയായി വി.പി നന്ദകുമാർ ബാൽക്കണിയിൽ കൃഷിയിടം ഒരുക്കിയിട്ട്​. കറിവേപ്പിലയുടെ വലിയൊരു മരം തന്നെ ഇവിടെ വളർന്ന്​ പന്തലിച്ചിരിക്കുന്നു. ചീര, വെണ്ട, തക്കാളി, പലതരം പൂക്കൾ എന്നിവയും അദ്ദേഹത്തി​​െൻറ ചെറുതോട്ടത്തിലുണ്ട്​. ഭാര്യയുമായി താമസിച്ച്​ വന്നപ്പോൾ തുടങ്ങിയ കൃഷി തോട്ടം ഭാര്യ നാട്ടിലേക്ക്​ പോയപ്പോഴും ഇദ്ദേഹം തുടരുകയായിരുന്നു.
മറ്റൊരു പ്രവാസിയായ വിനോദ്​ ആദ്യം കൃഷി ആരംഭിച്ചത്​ വീട്ടിലെ ബാൽക്കണിയിലായിരുന്നു. എന്നാൽ അത്​ വിജയകരമായതോടെ ടെറസിലേക്കും വ്യാപിപ്പിച്ചു.  കാബേജ്​,ബീറ്റ്​റൂട്ട്​, മല്ലിയില, പുതിന, ബീൻസ്​,പയർ, തക്കാളി എന്നിവയാണ്​ കൃഷി ചെയ്യുന്നത്​. ബാൽക്കണിയിൽ തന്നെയാണ്​ തൃശൂർ കൈപ്പമംഗലം സ്വദേശിയായ രഘുനാഥനും റൂത്ത്​നാഥനും കൃഷിതോട്ടം യാഥാർഥ്യം ഒരുക്കിയിട്ടുള്ളത്​. ഇന്ത്യൻ സ്​കൂൾ അധ്യാപിക കൂടിയായ റൂത്ത്​ പഠന പ്രവർത്തനങ്ങൾക്കൊപ്പം കാർഷിക സംസ്​ക്കാരം പുതുതലമുറയിലേക്ക്​ പകരാനും ശ്രമിക്കുന്നുണ്ട്​. ഇവരുടെ തോട്ടത്തിൽ അമ്പതോളം വർഗത്തിലുള്ള പൂക്കൾ, തക്കാളി, കോളിഫ്ലവർ,ചീര തുടങ്ങിയവയുണ്ട്​. 
പാഴ്​വസ്​തുക്കൾകൊണ്ട്​ പൂന്തോട്ടം സൃഷ്​ടിച്ചിരിക്കുന്ന വിസ്​മയമാണ്​ എറണാകുളം സ്വദേശി ടോണി. ഗുദൈയ്​ബിയിൽ താമസിക്കുന്ന ഇദ്ദേഹം ചെടിച്ചട്ടികൾ നിർമ്മിച്ചിരിക്കുന്നത്​ പാഴ്​വസ്​തുക്കൾ കൊണ്ടാണ്​. എല്ലാതരം ചെടികളും ഇദ്ദേഹത്തി​​െൻറ തോട്ടത്തിലുണ്ട്​. ബാൽക്കണി കൃഷിയിൽ സജീവമായ നിരവധിപേരും മലയാളികൾക്കിടയിലുണ്ട്​. കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്തി​​െൻറ വലുപ്പം, ആകൃതി, അനുയോജ്യമായ വിത്തുകൾ, പരിപാലിക്കുന്ന രീതി ഇങ്ങനെ ക്ഷമയോടെ ദൈനം ദിന നിരീക്ഷണം നടത്തിയാണ്​ ഇവരെല്ലാം കൃഷിയിടത്തിലെ വിജയഗാഥകൾ രചിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story