നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരം; ദ്വയം മികച്ച നാടകം
text_fieldsമനാമ: ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ അഭിമുഖത്തിൽ നടന്ന പ്രൊഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകമത്സരത്തിെൻറ അവാർഡുകൾ പ്രഖാപിച്ചു. ഏറ്റവും നല്ല നടൻ: ജയശങ്കർ (ദ്വയം), നടി: ജയ ഉണ്ണി (െൻറ പുളിപ്പയ്യ് കരയണ്), സംവിധായകൻ: ഹരീഷ് മേനോൻ(ദ്വയം). മറ്റ് അവാർഡുകൾ യഥാക്രമം. മികച്ച രണ്ടാമത്തെ നടൻ: രമേഷ് ബേബിക്കുട്ടൻ, സജീവൻ ചെറുകുന്ന് (െൻറ പുള്ളിപ്പയ്യ് കരയണ്, അഗ്നിവർഷ),
രണ്ടാമത്തെ നടി:ആരതി (അഗ്നിവർഷ)ബാലതാരം: ശ്രീകുമാർ സന്തോഷ് (അഗ്നിവർഷ) ചമയം: സജീവൻ കണ്ണപുരം, ദിപവിതാനം: കൃഷ്ണകുമാർ പയ്യന്നൂർ, സംഗീതം: ഹരീഷ് മേനോൻ, രചന: ജലിൽ അബ്ദുള്ള, മികച്ച നാടകം: ദ്വയം, രണ്ടാമത്തെ നാടകം: അഗ്നിവർഷ, പ്രത്യേക പുരസ്‌കാരം: ‘െൻറ പുള്ളി പയ്യ് കരയണ്’. േജതാക്കൾക്ക് പ്രസക്തി പത്രവും ഫലകവും സമ്മാനിച്ചു. ചടങ്ങിൽ സമാജം പ്രസിഡൻറ് പി.വി രാധാകൃഷ്ണ പിള്ള, സെക്രട്ടറി വീരമണി, ഡ്രാമ കൺവീനർ അനിൽ സോപാനം എന്നിവർ സംബന്ധിച്ചു. നാട്ടിൽ നിന്നെത്തിയ നാടക പ്രവർത്തകരായ മുരളിമേനോൻ, പി. ഹരിലാൽ, ബേബിക്കുട്ടൻ എന്നിവരായിരുന്നു വിധികർത്താക്കൾ. ആകെ നാല് നാടകങ്ങളാണ് മത്സരത്തിൽ ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
