ബഹ്‌റൈൻ പ്രവാസി മലയാളി ബാലന്മാർ സിനിമയിൽ ശ്രേദ്ധയരാകുന്നു
text_fieldsമനാമ: ബഹ്‌റൈൻ പ്രവാസി മലയാളി ബാലന്മാർ മലയാള സിനിമയിൽ ശ്രദ്ധേയരാകുന്നു. പത്തേമാരി, ലിറ്റിൽ സൂപ്പർമാൻ എന്നീ സിനിമയിലൂടെയിലൂടെ ശ്രദ്ധേയനായ ധർമ്മതേജസിനൊപ്പം, അഞ്ചുവയസുകാരനായ അനുജൻ ധർമ്മജ്യോതിസും മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാ
ണ്. താരങ്ങളായ മുകേഷിെൻറയും സരിതയുടെയും മകനായ ശ്രാവണ്‍ മുകേഷ് നായനാകുന്ന ‘കല്യാണം’ എന്ന ചിത്രത്തിലാണ് ഇവർ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്.നായകെൻറ ബാല്യകാലത്തിലെ രണ്ടു ഘട്ടങ്ങൾ അവതരിപ്പിക്കുന്നത് ഈ കൊച്ചു കലാകാരന്മാരാണ്.
ബഹ്‌റൈൻ ന്യൂ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളായിരുന്ന ഈ കുരുന്നുകൾ പഠനത്തോടൊപ്പം സിനിമയിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി ഇപ്പോൾ നാട്ടിലാണ് ഉള്ളത്. 17 വർഷമായി ബഹ്‌റൈനിൽ സ്വകാര്യകമ്പനിയിൽ ജോലിചെയ്യുന്ന കോട്ടയം പാമ്പാടി സ്വദേശികളായ മനോജിെൻറയും ധന്യയുടെയും മക്കളാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
