Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right31.8 ദശലക്ഷം ദിനാർ...

31.8 ദശലക്ഷം ദിനാർ ചെലവിട്ട കാൻസർ സെൻറർ​ അടുത്തമാസം തുറക്കും

text_fields
bookmark_border
31.8 ദശലക്ഷം ദിനാർ ചെലവിട്ട കാൻസർ സെൻറർ​ അടുത്തമാസം തുറക്കും
cancel
camera_alt????? ????? ????? ?????????? ??????
മനാമ: 31.8 ദശലക്ഷം ചെലവിട്ട നവീന ചികിത്​സ സൗകര്യങ്ങൾ ഉൾപ്പെടുത്തിയ കാൻസർ സ​െൻറർ അടുത്തമാസം പ്രവർത്തനം ആരംഭിക്കും. മുഹറക്കിലെ കിങ്​ ഹമദ്​ യൂനിവേഴ്​സിറ്റി ആശു​പത്രിയിലെ കിങ്​ ഹമദ്​ സെൻർ ഒാ​േങ്കാളജി വിഭാഗത്തിലായാണ്​ പുതിയ സ​െൻറർ. കാൻസറിന്​ വൈവിദ്ധ്യമാർന്ന ചികിത്​സ നൽകുന്ന പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഇൗ വർഷം ജൂ​ൈലയിൽ ആരംഭിക്കുമെന്ന്​ കെ.എച്ച്​.യു.എച്ച്​ കമാൻറർ മേജർ ജനറൽ ഡോ. ശൈഖ്​ സൽമാൻ അറ്റെയാറ്റല്ലാഹ്​ ആൽ ഖലീഫ പറഞ്ഞു. ആഗോള നിലവാരത്തിലുള്ള ചികിത്​സ ഉറപ്പാക്കുകയാണ്​ തങ്ങളുടെ ലക്ഷ്യം. 120 കിടക്കകളും ഒപ്പം മജ്ജ മാറ്റിവെക്കൽ രോഗികൾക്കായി 10 കിടക്കകളും ഉൾപ്പെടുത്തിയിട്ടുണ്ട്​. കാൻസർ രോഗികൾക്ക്​ ഒപ്പം അരിവാൾ കോശ രോഗികൾക്കും ചികിത്​സ നൽകും.  തുർക്കിയിലെ ഇർസിയെസ്​ യൂനിവേഴ്​സിറ്റി ആശുപത്രിയുമായി അടുത്ത അഞ്ച്​ വർഷത്തേക്ക്​ മരുന്നുകൾ എത്തിക്കുന്നതിനും  അടുത്ത അഞ്ച്​ വർഷത്തേക്ക്​ ഉടമ്പടി ഒപ്പിട്ടിട്ടുണ്ടെന്നും കെ.എച്ച്​.യു.എച്ച്​ കമാൻറർ മേജർ ജനറൽ ബറഞ്ഞു. ഇപ്പോൾ കാൻസർ രോഗികളെ വിദഗ്​ധ ചികിത്​സക്കായി ബഹ്​റൈനിൽ നിന്നും തുർക്കിയിലെ ആശുപത്രിയി​േലക്ക്​ അയക്കുന്നുണ്ട്​. 
പ്രൊഫഷണൽസും അത്യാന്താധുനിക ചികിത്​സാ വൈഭവമുള്ളവരുമാണ്​ കിങ്​ ഹമദ്​ സ​െൻററിലെ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകുക. ചികിത്​സ തേടി വിദേശത്ത്​ പോകുന്നത്​ ഒഴിവാക്കിക്കൊണ്ട്​, ബഹ്​റൈനിലുള്ള കാൻസർ രോഗികൾക്ക്​ ഇവിടെതന്നെ മെച്ചപ്പെട്ട ചികിത്​സ നൽകുകയാണ്​ ലക്ഷ്യമാക്കുന്നതും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story