Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅധികാരമൊഴിയുന്ന സ്​കൂൾ...

അധികാരമൊഴിയുന്ന സ്​കൂൾ കമ്മിറ്റിക്ക് ഫെയര്‍ നടത്താന്‍ അവകാശമില്ലെന്ന്​ യു.പി.പി

text_fields
bookmark_border
മനാമ: അധികാരമൊഴിയുന്ന ഇന്ത്യൻ സ്​കൂൾ കമ്മിറ്റിക്ക് മെഗ ഫെയര്‍ നടത്താന്‍ അവകാശമില്ലെന്ന്​ യു.പി.പി ഭാരവാഹികൾ പ്രസ്​താവനയിൽ പറഞ്ഞു. സ്കൂള്‍ ഭരണഘടന പ്രകാരം ഒക്ടോബര്‍ ആറിന്​ മുമ്പ്​ വാര്‍ഷിക ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും അറിയിച്ചുള്ള  നോട്ടിസ് രക്ഷിതാക്കള്‍ക്ക് നൽകണം.അതനുസരിച്ച് ഒക്ടോബര്‍ അവസാന വെള്ളിയാഴ്ച ജനറല്‍ ബോഡി ചേരേണ്ടതാണ്​. ഒക്ടോബര്‍ 24ന്​ ഇപ്പോഴത്തെ ഭരണ സമിതിയുടെ കാലാവധി അവസാനിക്കും.ഇതിനിടയിൽ മെഗ ഫെയര്‍ നടത്തുമെന്ന്​  പ്രഖ്യാപിക്കുന്നത്​ ധാർഷ്​ട്യമാണ്​. ഫെയര്‍ സ്​കൂളിന്​ സാമ്പത്തികമായി കരുത്ത്​ പകരുമെന്ന കാര്യത്തിൽ തര്‍ക്കമില്ല. എന്നാൽ, രക്ഷിതാക്കളെയും അധ്യാപകരെയും വിദ്യാർഥികളെയും ബുദ്ധിമുട്ടിലാക്കുന്ന അനവസരത്തിലുള്ള  നടപടികളെയാണ് ചോദ്യം ചെയ്യുന്നത്. വന്‍ സ്പോൺസർമാരെ കണ്ടെത്തിയാണ്​ ഫെയർ നടത്താറുള്ളത്​. സ്പോണ്‍സര്‍ഷിപ്പ് തരുന്നവരില്‍ നിന്നും  മൂന്നോ നാലോ  മാസങ്ങള്‍ക്ക് ശേഷം ലഭിക്കേണ്ട വലിയ തുകയുടെ  ഉത്തരവാദിത്തം ഇറങ്ങിപോകുന്ന കമ്മിറ്റി എങ്ങനെയാണ്​ ഏറ്റെടുക്കുക? വര്‍ഷത്തില്‍ 210 പ്രവൃത്തി ദിനങ്ങളെങ്കിലും വേണമെന്നാണ്​ സി. ബി.എസ്.ഇയുടെ നിർദേശം. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള നാല് മാസങ്ങളില്‍ അമ്പതില്‍ താഴെ ദിവസങ്ങളും സെപ്റ്റംബറില്‍  പതിനാല് ദിനങ്ങളും, ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ 130ൽ താഴെയും മാത്രമാണ്​ പ്രവൃത്തി ദിനങ്ങളായുള്ളത്​. ഇതിനിടയിൽ പാഠങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ അധ്യാപകർ വിഷമിക്കുകയാണ്​.
 ഭരണസമിതിയുടെ സ്വന്തം മുന്നണിയിലുള്ളവര്‍ പോലും തിരക്കുപിടിച്ചു നടത്തുന്ന ഫെയറി​നെ വിമർശനത്തോടെയാണ്​ കാണുന്നതെന്നും  യു.പി.പി       ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UPP bahrain
News Summary - -
Next Story