Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ഇന്ത്യൻ സിനിമ പുരുഷ...

‘ഇന്ത്യൻ സിനിമ പുരുഷ മേധാവിത്വത്തി​െൻറ കയ്യിൽ’ 

text_fields
bookmark_border
മനാമ: ‘ഇന്ത്യൻ സിനിമയിലെ ഫെമിനിസ’മെന്ന വിഷയത്തിൽ കലാ-സാംസ്​കാരിക കൂട്ടായ്​മയായ ‘എസ്തെറ്റിക്ക് ഡെസ്​ക്​’ പ്രഭാഷണം സംഘടിച്ചു. സെഗയ കെ. സി.എ ഹാളിൽ നടന്ന പരിപാടിയിൽ നയൻതാര സലീം വിഷയം അവതരിപ്പിച്ചു. ഇന്ത്യൻ സിനിമവ്യവസായത്തിൽ പുരുഷ മേധാവിത്വം പ്രകടമാണെന്ന്​ അവർ പറഞ്ഞു. സിനിമയുടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരിൽ വിരലിൽ എണ്ണാവുന്നവരൊഴിച്ച്​ എല്ലാവരും പുരുഷന്മാരാണ്.സ്​ത്രീ എന്തു വേഷമാണ് ചെയ്യേണ്ടതെന്ന പുരുഷ സംവിധായക​​െൻറ മനോഗതപ്രകാരമാണ്​ റോളുകൾ ഉണ്ടാകുന്നത്. 
സ്ത്രീ കാഴ്ചപ്പാടിൽ സിനിമ നിർമിക്കാൻ ചുരുക്കം ചില വനിത സംവിധായകർ മുന്നിട്ടിറങ്ങിയെങ്കിലും അവയൊന്നും വിജയിച്ചില്ല. വിജയിച്ച വനിത സംവിധായകർക്ക് ആവശ്യമായ ഫണ്ട് ഒന്നുകിൽ പടിഞ്ഞാറുനിന്നോ അല്ലെങ്കിൽ ചില പ്രാദേശിക സിനിമ       സംരംഭകരിൽ നിന്നോ ആണ്​ ലഭിച്ചത്​. പല സംവിധായികമാർക്കും ‘ഫെമിനിസ്​റ്റ്​ ടാഗ്’ വീണു പോകരുതേയെന്നാണ് ചിന്ത. കാരണം അത്​ ഭാവിയെയും കരിയറിനെയും പ്രതികൂലമായി  ബാധിക്കുമെന്നതാണ്​ അവസ്​ഥ എന്ന്​ അവർ കൂട്ടിച്ചേർത്തു. 
ആദാമി​​െൻറ വാരിയെല്ല് , ഗദ്ദാമ, ഫയർ, ക്യൂൻ, പിക്കു, പിങ്ക്, ലിപ്​സ്​റ്റിക് അണ്ടർ മൈ ബുർഖ, ചിത്രാംഗദ തുടങ്ങിയ സിനിമകൾ ചർച്ച ചെയ്​തു. ചർച്ചയിൽ അനിൽ വേങ്കോട്, പി.ടി.തോമസ്, സുധീശ് രാഘവൻ, കെ.വി പ്രകാശൻ, എസ്.വി. ബഷീർ, രഞ്​ജൻ ജോസഫ്, നിബു നൈനാൻ, സുജേഷ്, ഇ.എ.സലീം, പങ്കജ് നാഭൻ, ബിജുമോൻ എന്നിവർ പ​െങ്കടുത്തു. 
ഗൗരി ലങ്കേഷി​​െൻറ കൊലപാതകത്തിലുള്ള പ്രതിഷേധ പ്രമേയം എൻ.പി.ബഷീർ അവതരിപ്പിച്ചു. 
പ്രസിഡൻറ്​ ജയചന്ദ്രൻ അധ്യക്ഷനായ പരിപാടിയിൽ സെക്രട്ടറി ഫിറോസ് തിരുവത്ര സ്വാഗതവും സ്വാതി ജോർജ്ജ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story