Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി.ബി.എസ്.ഇ ബഹ്​റൈൻ...

സി.ബി.എസ്.ഇ ബഹ്​റൈൻ ക്ലസ്​റ്റർ കായിക മത്സരം:  ഇന്ത്യൻ സ്‌കൂളിന് ഉജ്വല വിജയം

text_fields
bookmark_border
മനാമ: ഈ വർഷത്തെ സി.ബി.എസ്.ഇ ബഹ്​റൈൻ ക്ലസ്​റ്റർ കായിക മത്സരങ്ങളിൽ ഇന്ത്യൻ സ്‌കൂളിന് തിളക്കമാർന്ന  വിജയം. ആൺകുട്ടികളുടെ അണ്ടർ 19 ബാസ്കറ്റ്ബാൾ, ഫുട്​ബാൾ മത്സരങ്ങളിൽ ഇന്ത്യൻ സ്‌കൂൾ  ടീം വിജയം നേടി.
താഴെ പറയുന്ന ഇനങ്ങളിലാണ് ഇന്ത്യൻ സ്‌കൂൾ ജേതാക്കളായത്: ബാസ്കറ്റ്ബാൾ അണ്ടർ 19 ബോയ്‌സ്‌, അണ്ടർ 19 ഗേൾസ്, ഫുട്​ബാൾ അണ്ടർ 19 ബോയ്‌സ്‌, ബാഡ്മിൻറൺ അണ്ടർ 14 ബോയ്‌സ്, അണ്ടർ 17 ബോയ്സ്, അണ്ടർ 19 ബോയ്സ്,അണ്ടർ 17 ഗേൾസ്, ടേബിൾ ടെന്നീസ് അണ്ടർ 14 ഗേൾസ്,അണ്ടർ 17 ഗേൾസ്.ഇന്ത്യൻ സ്‌കൂൾ റണ്ണേഴ്‌സ് അപ് ആയ ഇനങ്ങൾ: ബാഡ്മിൻറൺ അണ്ടർ 14 ഗേൾസ്, അണ്ടർ 19 ഗേൾസ്, ടേബിൾ ടെന്നീസ് അണ്ടർ 14 ഗേൾസ്, അണ്ടർ 17 ഗേൾസ്. ബഹ്​റൈനിലെ ആറ്​ സി.ബി.എസ്.ഇ സ്‌കൂളുകൾ പങ്കെടുത്ത ക്ലസ്​റ്റർ കായിക മത്സരങ്ങൾക്ക്​ ഇന്ത്യൻ സ്‌കൂൾ ഉൾപ്പെടെ  വിവിധ വിദ്യാലയങ്ങൾ  ആതിഥേയരായിരുന്നു. ഈ വർഷത്തെ വിവിധ ഇനങ്ങളിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ജേതാക്കളായ ഇന്ത്യൻ സ്‌കൂൾ ടീമുകളെയും പരിശീലകരെയും പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി അഭിനന്ദിച്ചു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - -
Next Story