Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2017 2:26 PM IST Updated On
date_range 23 March 2017 2:26 PM ISTനിയമലംഘനം നടത്തിയ സ്‌കൂളുകളില്‍ കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് മന്ത്രാലയം
text_fieldsbookmark_border
മനാമ: നിയമലംഘനം നടത്തിയ സ്വകാര്യ സ്‌കൂളുകളില്‍ പുതുതായി അഡ്മിഷന്‍ നല്‍കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. വിവിധ ഘട്ടങ്ങളില്‍ നടത്തിയ പരിശോധനയുടെയും അന്വേഷണത്തിെൻറയും വെളിച്ചത്തിലാണ് മന്ത്രാലയ നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കർശനമാക്കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചത്. നിയമലംഘനം ഒഴിവാക്കുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവസരങ്ങള്‍ നല്‍കിയിട്ടും ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ ചൂണ്ടിക്കാണിച്ച നിയമലംഘനങ്ങള്‍ നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ അധ്യയന വര്‍ഷത്തേക്ക് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കുകയില്ലെന്നാണ് നിലപാട്. നിയമലംഘനമുണ്ടായാൽ കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുട്ടികളുടെയും രക്ഷിതാക്കളുടെയും അവകാശങ്ങള്‍ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും.
വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട അന്തരീക്ഷത്തില്‍ വിദ്യാഭ്യാസം നല്‍കണമെന്നത് മന്ത്രാലയത്തിെൻറ നയമാണ്. സ്‌കൂളുകളുടെ സുരക്ഷ, പഠനനിലവാരം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങളാണ് മന്ത്രാലയം നൽകിയിരുന്നത്. ഓരോ സ്‌കൂളിെൻറയുംസൗകര്യമനുസരിച്ച് കുട്ടികളുടെ എണ്ണവും നിജപ്പെടുത്തിയിട്ടുണ്ട്. കുട്ടികളില്‍ നിന്ന് വാങ്ങുന്ന ഫീസ് ഘടനയിൽ കൃത്യത പാലിക്കാത്ത സ്‌കൂളുകള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് അറിയിപ്പുണ്ട്. അല്‍മവാഹിബ് ആൻറ് ചില്‍ഡ്രന്‍സ് സ്‌കൂള്‍ മനാമ, ഇൻറര്‍നാഷനല്‍ സിറ്റി സ്‌കൂള്‍ ഹിദ്ദ്, സെഗയ്യ, ജനൂസാന്‍ എന്നിവടങ്ങളിലെ ന്യൂ ഹൊറൈസന്‍ സ്‌കൂള്‍, ബംഗ്ലാദേശ് സ്‌കൂള്‍ മനാമ, ഈസ്‌റ്റേണ്‍ സ്‌കൂള്‍ മനാമ, സേക്രട്ട് ഹാർട് സ്‌കൂള്‍ മനാമ, അല്‍ഫജ്ര്‍ സ്‌കൂള്‍ ബുദയ്യ, കാപിറ്റല്‍ സ്‌കൂള്‍ മനാമ, ക്രിയേറ്റിവിറ്റി സ്‌കൂള്‍ ജനബിയ്യ എന്നീ സ്വകാര്യ സ്‌കൂളുകള്‍ക്കാണ് നോട്ടിസ് നല്‍കിയിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story