Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇറാനിൽ...

ഇറാനിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ഉടൻ മോചിതരാകും

text_fields
bookmark_border

മനാമ: മാസങ്ങൾ നീണ്ട പീഡനകാലത്തിനൊടുവിൽ ഇറാനിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ മോചിതരാകുന്നു. 
ബഹ്​റൈനിൽ നിന്ന്​ പോയ 15 ഇന്ത്യക്കാരും ആറ്​ ബംഗ്ലാദേശികളും അടങ്ങുന്ന സംഘമാണ്​ ഇറാൻ കസ്​റ്റഡിയിൽ മോശം സാഹചര്യത്തിൽ കഴിയുന്നത്​. ഇവർക്കെതിരായ കേസ്​ ഇറാനിയൻ കോടതി ഒഴിവാക്കിയതോടെ അഞ്ചുദിവസത്തിനുള്ളിൽ നാട്ടിലേക്ക്​ മടങ്ങാനാകും. ​തൊഴിലാളികൾക്കെതിരെ മറ്റു കുറ്റങ്ങളില്ലെങ്കിൽ അവർക്ക്​ മടങ്ങാം എന്നാണ്​ കോടതി ഉത്തവിലുള്ളത്​്.
 ഇറാ​​െൻറ അധീനതയിലുള്ള കടലിലേക്ക് അറിയാതെ പ്രവേശിച്ചതി​​െൻറ പേരിലാണ്​ തൊഴിലാളികളെ പിടികൂടി തടവിലിട്ടത്​. 
ഇറാന്‍ കടലിലേക്ക് കടന്നതി​​െൻറ പേരിലുള്ള പിഴ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ അടച്ചിട്ടും ഇവരുടെ അവസ്ഥയില്‍ മാറ്റമുണ്ടായിരുന്നില്ല. 
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 20നാണ് ബഹ്‌റൈനില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 21പേരെ ഇറാന്‍ അധികൃതര്‍ അറസ്​റ്റ്​ ചെയ്തത്. 
ഇറാന് തെക്കുള്ള കിഷ് ദ്വീപിലാണ് ഇവരുടെ ബോട്ട് അടുപ്പിച്ചിട്ടുള്ളത്. ഇവര്‍ക്ക് മതിയായ ഭക്ഷണമോ മരുന്നോ വെള്ളമോ ലഭിക്കാത്ത അവസ്​ഥയിൽ പ്രശ്​നത്തി​​െൻറഗുരുതരാവസ്ഥ ചൂണ്ടിക്കാണിച്ച് ബഹ്‌റൈനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ തെഹ്‌റാനിലെ ഇന്ത്യന്‍ എംബസിക്ക് ജനുവരിയില്‍ കത്തയച്ചിരുന്നു. 
എന്നിട്ടും അവരുടെ മോശം അവസ്ഥക്ക് പരിഹാരമായിരുന്നില്ല. പലരും കടുത്ത രോഗങ്ങളുള്ളവരാണെങ്കിലും മരുന്നുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഇവരുടെ ജീവന്‍ തന്നെ അപകടത്തിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു.
  തെഹ്​റാനിലെ ഇന്ത്യൻ എംബസിയിൽ നിന്ന്​ തങ്ങൾക്ക്​ ജനുവരി മുതൽ യാതൊരുവിവരവുമില്ലെന്നും ടോയ്​ലെറ്റ്​ ടാപ്പിലെ വെള്ളം കുടിച്ചും തുറമുഖത്ത്​ ജോലി ചെയ്യുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ നൽകുന്ന ഭക്ഷണം കഴിച്ചുമാണ്​ ഇത്രയും കാലം കഴിഞ്ഞതെന്നും ഇറാനിലുള്ളവർ ​പ്രാദേശിക പത്രത്തോട്​ പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story