ഇന്ത്യൻ ക്ലബ് തെരഞ്ഞെടുപ്പ് : ടീം റിവൈവൽ പാനലിന് തിളക്കമാർന്ന ജയം
text_fieldsമനാമ: ബഹ്റൈനിലെ ഏറ്റവും പഴക്കമുള്ള പ്രവാസി കൂട്ടായ്മയായ ഇന്ത്യൻ ക്ലബിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ടീം റിവൈവൽ പാനൽ വൻ വിജയം നേടി. രണ്ട് വർഷം ഇന്ത്യൻ ക്ലബിെന ഇവർ നയിക്കും.
12 അംഗ ഭരണസമിതിയിലേക്ക് മൂന്ന് പാനലുകളും സ്വതന്ത്ര സ്ഥാനാർഥിയുമടക്കം 28 പേരാണ് മത്സരിച്ചത്.
കാഷ്യസ് പെരേര 367 വോട്ട് നേടിയപ്പോൾ എതിർ സ്ഥാനാർഥിയായ എബ്രഹാംേജാണിന് 177 വോട്ടാണ് ലഭിച്ചത്. എബ്രഹാം േജാൺ^എം.ജെ.ജോബ് പാനലായ ‘ദി ചലഞ്ചേഴ്സി’ലെ എൻറർടെയ്ൻമെൻറ് സെക്രട്ടറി നന്ദകുമാർ മാത്രമാണ് ജയിച്ചത്. ഇദ്ദേഹത്തിന് 247 വോട്ട് ലഭിച്ചു. ആര്‍.സ്വാമിനാഥനെയാണ് നന്ദകുമാർ പരാജയപ്പെടുത്തിയത്.
ടീം റിവൈവലിലെ വിജയികളുംവോട്ടുനിലയും: റിക്‌സണ്‍ റെബെല്ലൊ (ജന.സെക്രട്ടറി) 278 വോട്ട്. തങ്കച്ചന്‍ വിതയത്തില്‍ (വൈസ്.പ്രസി.) 296, വര്‍ഗീസ് സിബി (അസി.ജന.സെക്രട്ടറി) 303, അനില്‍കുമാര്‍ (ട്രഷ.) 381, കെ.പി.രാജന്‍ (അസി.ട്രഷ.) 267, സിമിന്‍ ശശി (അസി.എൻറര്‍ടെയ്ൻമെൻറ്) 257, ജോസഫ് ജോയ് (ഇന്‍ഡോര്‍ ഗെയിംസ്)365, വിശ്വാസ് സുബ്രമണ്യ (ക്രിക്കറ്റ്) 300. ഈ പാനലിലെ ഹരി ഉണ്ണിത്താന്‍ (ബാഡ്മിൻറണ്‍), ഡോ.ജോണ്‍ ചാക്കോ (ടെന്നീസ്) എന്നിവർ നേരത്തെഎതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ചലഞ്ചേഴ്‌സിനുപുറമെ ‘റിനൈസൻസ് പാനൽ’ എന്ന പേരിൽ കുര്യൻ ജേക്കബ് (വൈ. പ്രസി), അബ്ദുല്ലക്കുട്ടി (അസി. ജന.സെക്ര), ജ്യോതിഷ് കൊയിലാണ്ടി (അസി. ട്രഷറർ), ഗോപി നമ്പ്യാർ (എൻറർടെയ്ൻമെൻറ്), ഉമ്മർ കോയിൽ (അസി. എൻറർടെയ്ൻമെൻറ്) എന്നിവരും സ്വതന്ത്ര സ്ഥാനാർഥിയായി സ്റ്റീവൻ കൊനാർഡ് ഫെർണാണ്ടസും (അസി. ജന. സെക്ര). മത്സരിച്ചിരുന്നു.
ആനന്ദ് ലോബോ പ്രസിഡൻറായ കമ്മിറ്റിയാണ് കഴിഞ്ഞ രണ്ടു തവണയായി ക്ലബ് ഭരിക്കുന്നത്. സ്റ്റാലിൻ ജോസഫ് ഇലക്ഷൻ ഒാഫിസറും രാമനുണ്ണി, ദേശികൻ സുരേഷ് എന്നിവർ പോളിങ് ഒാഫിസർമാരുമായിരുന്നു.
800 ഒാളം അംഗങ്ങളുള്ള ക്ലബിൽ വോട്ടുചെയ്യാനായി 558 പേർ എലിജിബിലിറ്റി സ്ലിപ്പ് വാങ്ങിയിരുന്നു. 551പേരാണ് വോട്ട് രേഖപ്പെടുത്തിയത്.വാർഷിക പൊതുയോഗം ഒരു മണിക്കൂർ വൈകിയതുകാരണം വോട്ടിങ് 12 മണിക്കാണ് തുടങ്ങിയത്. അഞ്ചുമണിക്ക് അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
