വിഷു ആഘോഷങ്ങളുമായി ‘നടനം’
text_fieldsമനാമ: ‘നടനം’ എന്ന പേരിൽ നിലവിൽവന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ വിഷു ആഘോഷങ്ങൾ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏപ്രില്‍ 14, 15 തിയ്യതികളിലാണ് പരിപാടികള്‍ നടക്കുക.
മണിയൂര്‍ ‘അകം’ നാടക വേദി അവതരിപ്പിക്കുന്ന നാടകോത്സവമാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. അദ്‌ലിയ കാള്‍ട്ടണ്‍ ഹോട്ടലില്‍ ഏപ്രില്‍ 14ന് വിഷുദിനത്തില്‍ ‘പ്രവാസി’ എന്ന നാടകം അവതരിപ്പിക്കും. രാവിലെ 11. 30 മുതല്‍ 2.30 വരെ വിഷു സദ്യ ഒരുക്കും. ഒരാള്‍ക്ക് രണ്ടു ദിനാറും കുടുംബത്തിന് അഞ്ചു ദിനാറുമാണ് സദ്യക്ക് ഈടാക്കുക. വൈകീട്ട് 7.30ന് കലാപരിപാടികള്‍ ആരംഭിക്കും. ഇതില്‍ പ്രവേശനം സൗജന്യമായിരിക്കും. കേരളത്തില്‍ 230 ഓളം സ്‌റ്റേജുകളിൽ അവതരിപ്പിച്ച പ്രവാസി എന്ന നാടകം ഇൗയിടെ നിര്യാതനായ പ്രദീപന്‍ പാമ്പിരിക്കുന്നിെൻറ രചനയാണ്. എം.കെ.സുരേഷ് ബാബുവാണ് സംവിധാനം. രണ്ടു കലാകാരന്‍മാര്‍ മാത്രം രംഗത്ത് അവതരിപ്പിക്കുന്നതും അരങ്ങിെൻറ പിന്‍ബലം ആവശ്യമില്ലാത്തതുമായ നാടകമാണ് ‘അകം’ നാടകവേദി അവതരിപ്പിക്കുന്നത്. ബഹ്‌റൈനിലെ മറ്റു കലാകാരന്‍മാരുടെ പരിപാടികളും ഉണ്ടാകും.
15ന് ഇതേ വേദിയില്‍ ഇതേ സംഘം ബഹ്‌റൈന്‍ പ്രതിഭയുടെ ആഭിമുഖ്യത്തില്‍ ‘മണ്ടോടി പറയുന്നു, ഒഞ്ചിയം ചുവന്ന മണ്ണ്’ എന്ന നാടകം അവതരിപ്പിക്കും. ‘അകം’ നാടക വേദിയുടെ പ്രശസ്തമായ ‘തുന്നല്‍ക്കാരൻ’ എന്ന നാടകവും അവതരിപ്പിക്കുന്നുണ്ട്. കേരളത്തില്‍ 2300ല്‍ പരം വേദികളില്‍ ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്. ‘നടനം’ സംഘടിപ്പിക്കുന്ന ഈ അവതരണത്തിെൻറ വേദി പിന്നീട് പ്രഖ്യാപിക്കും. നാടകത്തിന് പ്രവേശനം സൗജന്യമായിരിക്കും.
നാട്ടിലെ അറിയപ്പെടാതെ പോവുന്ന കലാകാരന്‍മാര്‍ക്ക് പ്രവാസ ഭൂമിയിലും അവസരങ്ങളൊരുക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ‘നടനം’ പ്രവര്‍ത്തിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജന. കൺവീനര്‍ രമേശന്‍ ഇല്ലത്ത്, ചെയര്‍മാന്‍ ബാബുരാജ് മാഹി, ഗിരീശന്‍ കല്ലേരി, ആര്‍. പവിത്രന്‍, രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
