ബി.ഡി.എഫിെൻറ പുതിയ സ്പെഷൽ ബറ്റാലിയൻ ക്യാമ്പ് ഹമദ് രാജാവ് ഉദ്ഘാടനം ചെയ്തു
text_fieldsമനാമ: ബി.ഡി.എഫിെൻറ പുതിയ സ്പെഷൽ ബറ്റാലിയൻ ക്യാമ്പ് രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു.ക്യാമ്പിലെത്തിയ രാജാവിനെ ബി.ഡി.എഫ് കമാൻറർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ, പ്രതിരോധ മന്ത്രി ലഫ്.ജനറൽ യൂസഫ് ബിൻ അഹ്മദ് അൽജലാമ, റോയൽ ഗാർഡ് കമാൻറർ ബ്രിഗേഡിയർ ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
ഉദ്യോഗസ്ഥരുമായി ഹസ്തദാനം ചെയ്ത രാജാവ് ശിലാഫലകം അനാവരണം ചെയ്യുകയും 83ാം ബറ്റാലിയെൻറ കൊടി ഉയർത്തുകയും ചെയ്തു. സേവനത്തിനിടെ ജീവൻ വെടിഞ്ഞ ഭടൻമാരെ രാജ്യം എന്നും സ്മരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബി.ഡി.എഫിനെ എല്ലാ അത്യാധുനിക സാേങ്കതിക വിദ്യകളും ആയുധങ്ങളും കൈവശമുള്ള മികച്ച സേനയായി നിലനിർത്തും.
ഭീകരത ഉൾപ്പെടെയുള്ള ഭീഷണികളെ നേരിടാനായി ജി.സി.സിയും മറ്റ് സൗഹൃദരാജ്യങ്ങളുമായും മെച്ചപ്പെട്ട ബന്ധം ഉറപ്പാക്കുമെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
