Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ ക്ലബ്​...

ഇന്ത്യൻ ക്ലബ്​ തെരഞ്ഞെടുപ്പ്​ ഇന്ന്​; ഫലം രാത്രിയോടെ

text_fields
bookmark_border

മനാമ: ബഹ്​റൈനിലെ ഏറ്റവും പഴക്കമുള്ള ​പ്രവാസി കൂട്ടായ്​മയായ  ഇന്ത്യൻ ക്ലബിലേക്ക്​ അടുത്ത രണ്ട്​ വർഷത്തേക്കുള്ള ഭാരവാഹികളെ നിശ്​ചയിക്കാനുള്ള തെരഞ്ഞെടുപ്പ്​ ഇന്ന്​ നടക്കും. 12 അംഗ ഭരണസമിതിയിലേക്ക്​ മൂന്ന്​ പാനലുകളും സ്വതന്ത്ര സ്​ഥാനാർഥിയുമടക്കം 28 പേരാണ്​ മത്സര രംഗത്തുള്ളത്​.
ഇന്ത്യൻ സ്​കൂൾ മുൻ ചെയർമാനും ബഹ്​റൈൻ മലയാളി കൂട്ടായ്​മകളിലെ പ്രമുഖ വ്യക്​തിയുമായ എബ്രഹാം ജോൺ (പ്രസിഡൻറ്​)^ എം.ജെ. ജോബ​്​ എന്നിവർ നയിക്കുന്ന ‘ദി ചലഞ്ചേഴ്​സ്​’ പാനലും, കാഷ്യസ്​ പെരേര (പ്രസിഡൻറ്​) ^ റിക്​സൺ ​െബല്ലോ എന്നിവർ നയിക്കുന്ന ‘ടീം റിവൈവലും’  ‘റിനൈസൻസ്​’​ പാനലിലെ ഏതാനും പേരും ഒരു സ്വതന്ത്ര സ്​ഥാനാർഥിയുമാണ്​ മത്സര രംഗത്തുള്ളത്​.
ടീം റിവൈവലി​​െൻറ പാനലില്‍ റിക്‌സണ്‍ റെബെല്ലൊ ആണ് ജന.സെക്രട്ടറി സ്ഥാനാര്‍ഥി. മറ്റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവര്‍: തങ്കച്ചന്‍ വിതയത്തില്‍ (വൈസ്.പ്രസി.), വര്‍ഗീസ് വര്‍ഗീസ് സിബി (അസി.ജന.സെക്രട്ടറി), അനില്‍കുമാര്‍ (ട്രഷ.), കെ.പി.രാജന്‍ (അസി.ട്രഷ.), ആര്‍.സ്വാമിനാഥന്‍ (എൻറര്‍ടെയ്​ൻമ​െൻറ്​), സിമിന്‍ ശശി (അസി.എൻറര്‍ടെയ്​ൻമ​െൻറ്), ജോസഫ് ജോയ് (ഇന്‍ഡോര്‍ ഗെയിംസ്), വിശ്വാസ് സുബ്രമണ്യ (ക്രിക്കറ്റ്). ഈ പാനലിലെ ഹരി ഉണ്ണിത്താന്‍ (ബാഡ്മിൻറണ്‍), ഡോ.ജോണ്‍ ചാക്കോ (ടെന്നീസ്) എന്നിവര്‍ക്ക് എതിരില്ല. 
 ചലഞ്ചേഴ്‌സ് പാനല്‍: എം.ജെ.ജോബ് (ജന.സെക്രട്ടറി), ശങ്കര്‍ ഭരദ്വാജ് (വൈസ് പ്രസി.), സിന്‍േറാ ആൻറണി (അസി.ജന.സെക്ര.), ചാക്കോ ജോസഫ് (ട്രഷ.), കോശി ജോര്‍ജ് ഈപ്പന്‍ (അസി.ട്രഷ.), നന്ദകുമാര്‍ (എൻറര്‍ടെയ്​ൻമ​െൻറ്), സെന്തില്‍ കുമാര്‍ (അസി.എൻറര്‍ടെയ്​ൻമ​െൻറ്), ജോണ്‍ ദീപക് (ക്രിക്കറ്റ് ആൻറ്​ ഹോക്കി), വിജയ് നൊറോണ (ഇന്‍ഡോര്‍ ഗെയിംസ്). റിനൈസൻസ്​​ പാനലിൽ കുര്യൻ ജേക്കബ്​ (വൈ. പ്രസി), അബ്​ദുല്ലക്കുട്ടി (അസി. ജന.സെക്ര), ജ്യോതിഷ്​ കൊയിലാണ്ടി (അസി. ട്രഷറർ), ഗോപി നമ്പ്യാർ (എൻറർടൈൻമ​െൻറ്​), ഉമ്മർ കോയിൽ (അസി. എൻറർടെയ്​ൻമ​െൻറ്​) എന്നിവരും സ്വതന്ത്ര സ്​ഥാനാർഥിയായി സ്​റ്റീവൻ കൊനാർഡ്​ ഫെർണാണ്ടസുമാണ്​ (അസി. ജന. സെക്ര). മത്സരിക്കുന്നത്​. ആനന്ദ്​ ലോബോ പ്രസിഡൻറായ കമ്മിറ്റിയാണ്​ കഴിഞ്ഞ രണ്ടു തവണയായി ക്ലബ്​ ഭരിക്കുന്നത്​. സ്​റ്റാലിൻ ജോസഫാണ്​ ഇലക്​ഷൻ ഒാഫിസർ. രാമനുണ്ണി, ദേശികൻ സുരേഷ്​ എന്നിവർ പോളിങ്​ ഒാഫിസർമാരാണ്​. രാവിലെ പത്തുമണിക്ക്​ ജനറൽ ബോഡി തുടങ്ങും. പതിനൊന്ന്​ മണിമുതൽ പോളിങ്​ ആരംഭിച്ച്​ അഞ്ച്​ മണിക്ക്​ അവസാനിക്കും. തുടർന്ന്​ വോ​െട്ടണ്ണൽ തുടങ്ങും. രാത്രി പത്ത്​ മണിയോടെ ഫലപ്രഖ്യാപനം നടക്കുമെന്ന്​ പോളിങ്​ ഒാഫിസർമാർ അറിയിച്ചു. ബഹ്​റൈൻ മലയാളികൾക്ക്​ സജീവ പങ്കാളിത്തമുള്ള കൂട്ടായ്​മയാണ്​ ഇന്ത്യൻ ക്ലബ്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story