‘തണൽ’ കിഡ്നി എക്സിബിഷൻ മേയ് ആദ്യവാരം
text_fieldsമനാമ: ലോക കിഡ്നി ദിനാചരണത്തിെൻറ ഭാഗമായി ‘തണൽ’ ബഹ്റൈൻ ചാപ്റ്റർ കിഡ്നി കെയർ എക്സിബിഷനും ബോധവത്കരണവും നടത്തുന്നു. ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിെൻറ രക്ഷാകർതൃത്വത്തിൽ ഇന്ത്യൻ സ്കൂളുമായി സഹകരിച്ച് മേയ് നാല്, അഞ്ച്, ആറ് തിയതികളിൽ ഇന്ത്യൻ സ്കൂൾ ഈസ ടൗൺ കാമ്പസിലാണ് പരിപാടി നടത്തുന്നത്.
‘തണലി’െൻറ നേതൃത്വത്തിൽ സമാന പരിപാടി കേരളത്തിലെ എട്ടു കേന്ദ്രങ്ങളിലായി നടത്തുകയും അതിൽ ആറു ലക്ഷത്തിൽ പരം ജനങ്ങൾ പെങ്കടുക്കുകയും ചെയ്തിരുന്നു. കേരളത്തിന് പുറത്ത് ആദ്യമായാണ് ഇത്രയും വലിയ തോതിൽ പരിപാടി നടത്തുന്നത്. ആധുനിക കാലത്ത് കിഡ്നി സംബന്ധമായ രോഗങ്ങൾ വലിയ വെല്ലുവിളിയായി മാറിയതായി ‘തണൽ’ ചെയർമാൻ ഡോ. ഇദ്രിസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റുള്ള രോഗങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു തരത്തിലുമുള്ള ലക്ഷണങ്ങളും കാണിക്കാത്തത് മൂലം രോഗം തിരിച്ചറിയാൻ വൈകുകയാണ്. പലപ്പോഴും ചികിത്സിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് അസുഖം തിരിച്ചറിയുക. ലളിതമായ ചില ടെസ്റ്റുകളിലൂടെ രോഗം വരാനുള്ള സാധ്യത തിരിച്ചറിയുകയും പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യുക എന്നതാണ് ബോധവത്കരണ എക്സിബിഷൻ വഴി ലക്ഷ്യമിടുന്നത്. അടിയന്തരമായി തുടർചികിത്സ ആവശ്യമായേക്കാവുന്ന അവസ്ഥയിലുള്ള ആരെയെങ്കിലും തിരിച്ചറിഞ്ഞാൽ അവർക്കുവേണ്ട സഹായങ്ങൾ തണൽ നൽകും. നാട്ടിൽ നിന്നും എത്തുന്ന പ്രശസ്തരായ കിഡ്നി രോഗ വിദഗ്ധർ പരിപാടിയിൽ പെങ്കടുക്കും. മൂന്ന് ദിവസം കൊണ്ട് 60,000 പേരെ പരിേശാധിക്കാനാകുമെന്നാണ് കരുതുന്നത്.ഇവിടുത്തെ പ്രധാന ആശുപത്രികളുടെയും സഹകരണവുമുണ്ടാകും. പത്ത് പവലിയനുകളാണ് എക്സിബിഷനിൽ ഒരുക്കുക. കിഡ്നിരോഗം കുട്ടികളിലും കണ്ടുവരുന്നുവെന്നത് വലിയ ഭീഷണിയാണ്. രോഗാവസ്ഥ കണ്ടെത്തുന്നത് സാമൂഹിക ബാധ്യതയായി ഏറ്റെടുത്ത് കുട്ടികൾക്കായി ഒരു ദിവസം മാറ്റിവെക്കും. പരിപാടിയുടെ വിജയത്തിനായി 301അംഗങ്ങളുള്ള വിപുലമായ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. എക്സിബിഷനുമായി ബന്ധപ്പെട്ട കാര്യങ്ങളറിയാൻ 39605707, 38384504 ,39875579 , 39798122 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.െജയ്ഫർ മെയ്ദാനി, തണൽ - ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ റസാഖ് മൂഴിക്കൽ, ജനറൽ സെക്രട്ടറി റഷീദ് മാഹി, ട്രഷറർ യു.കെ.ബാലൻ, രക്ഷാധികാരികളായ ആർ.പവിത്രൻ, അബ്ദുൽ മജീദ് തെരുവത്ത്, ജനറൽ കൺവീനർ റഫീഖ് അബ്ദുല്ല, ചീഫ് കോഒാഡിനേറ്റർ എ.പി.ഫൈസൽ, വൈസ് ചെയർമാൻ ഉസ്മാൻ ടിപ്പ് ടോപ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
