സ്കൂള്‍ പ്രവേശനത്തിന് പുതിയ പ്രായപരിധി: രക്ഷിതാക്കള്‍ ആശങ്കയില്‍
text_fieldsമനാമ: സ്കൂളില്‍ ചേരാനുള്ള പ്രായപരിധിയിലെ നിബന്ധന ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് വിനയാകുന്നു. ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ പുതിയ നിര്‍ദേശം അനുസരിച്ച് ആഗസ്റ്റ് 31ന് ആറ് വയസായവര്‍ക്കാണ് ഒന്നാം ക്ളാസില്‍ പ്രവേശനം നേടാനാവുക. എന്നാല്‍, ഇന്ത്യയില്‍ അഞ്ചുമുതല്‍ ഏഴുവയസുവരെയുള്ള പ്രായത്തില്‍ ഒന്നാം ക്ളാസില്‍ ചേരാം. ഇതാണ് നിലവില്‍ ഇവിടുത്തെ സി.ബി.എസ്.ഇ. സ്കൂളുകള്‍ പിന്തുടരുന്നത്. പുതിയ നിര്‍ദേശം മൂലം ഇന്ത്യയില്‍ നിന്നത്തെുന്ന വിദ്യാര്‍ഥികള്‍ക്ക് ഒന്നാം ക്ളാസിലേക്കും ഉയര്‍ന്ന ക്ളാസിലേക്കുമുള്ള പ്രവേശനത്തിന് പ്രശ്നങ്ങള്‍ നേരിടുകയാണ്. യു.കെ.ജിയില്‍ നിന്ന് ഒന്നാം ക്ളാസിലേക്ക് മാറുന്നവര്‍ ഈ പ്രായപരിധിക്കകത്ത് വരുന്നില്ളെങ്കില്‍, അവര്‍ ഒരു വര്‍ഷം കൂടി യു.കെ.ജിയില്‍ ചെലവിടേണ്ടി വരും. ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്കും ഈ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. പുതിയ നിര്‍ദേശത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി എങ്ങനെ മറികടക്കണമെന്ന കാര്യം ആലോചിക്കാനായി ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ യോഗം ചേര്‍ന്നിട്ടുണ്ട്.
ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. നിലവില്‍, മൂന്ന് വയസില്‍ എല്‍.കെ.ജിയില്‍ പ്രവേശനം നേടിയവരുണ്ട്. അവര്‍ക്ക് യു.കെ.ജി കഴിയുമ്പോള്‍ അഞ്ചുവയസാവുകയേ ഉള്ളൂ. അപ്പോള്‍, അവര്‍ ഒരു വര്‍ഷം വെറുതെ കളയേണ്ട അവസ്ഥയാണ്. മാത്രവുമല്ല, ഇന്ത്യയില്‍ നിന്ന് ഉയര്‍ന്ന ക്ളാസുകളിലേക്ക് പ്രവേശനത്തിന് എത്തുന്നവരെ എങ്ങനെയാണ് ഇത് ബാധിക്കുക എന്ന കാര്യത്തിലും ആശങ്കകളുണ്ട്. ഈ പ്രശ്നങ്ങളെല്ലാം മന്ത്രാലയത്തിന്‍െറ ശ്രദ്ധയില്‍ പെടുത്തും. മന്ത്രാലയത്തിന്‍െറ മറുപടി ലഭിക്കുന്നതോടെ, പ്രശ്നത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം ക്ളാസ് പ്രവേശനത്തിലെ പ്രായപരിധിയുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ കടുത്ത ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
