അറബിക്കടലില്‍ വന്‍ മയക്കുമരുന്ന് വേട്ട
text_fieldsമനാമ: അറബിക്കടലില്‍ റോയല്‍ ആസ്ട്രേലിയന്‍ നാവിക സേന കപ്പല്‍ എച്ച്.എം.എ.എസ്. അരുന്‍റയുടെ നേതൃത്വത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. കാപ്പിക്കൊപ്പം ഒളിപ്പിച്ചുകടത്തുകയായിരുന്ന 800 കിലോ ഹഷീഷ് ആണ് സംയുക്ത ദൗത്യസംഘ(സി.ടി.എഫ് 150)ത്തിന്‍െറ പിന്തുണയോടെ പിടികൂടിയത്. 2016 ഡിസംബറില്‍ ഭീകരവിരുദ്ധ നീക്കങ്ങള്‍ തുടങ്ങിയശേഷം ഈ കപ്പലിന്‍െറ നേതൃത്വത്തിലുള്ള ആദ്യ വിജയകരമായ ഇടപെടലാണ് കഴിഞ്ഞ ദിവസം നടന്നത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ 36 ദശലക്ഷം ഡോളര്‍ വിലവരും.
സംശയകരമായ രീതിയില്‍ കടലില്‍ നീങ്ങിയ ബോട്ടിനെ എച്ച്.എം.എ.എസ്. അരുന്‍റ പിന്തുടരുകയായരുന്നെന്ന് കമാന്‍റര്‍ കാമറോണ്‍ സ്റ്റെയില്‍ പറഞ്ഞു. തുടര്‍ന്ന് ബോട്ട് തടഞ്ഞ് തെരച്ചില്‍ നടത്തി. ഈ മേഖല മയക്കുമരുന്ന് കടത്തിന് കുപ്രസിദ്ധമാണെന്നും കള്ളക്കടത്തുകാര്‍ പുതിയ മാര്‍ഗങ്ങളാണ് ഓരോ തവണയും അവലംബിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് വേട്ടയില്‍ അത്യാധുനിക പരിശീലനം ലഭിച്ച സംഘമാണ് ബോട്ടില്‍ തെരച്ചില്‍ നടത്തിയത്. സി.ടി.എഫ് 150ക്ക് കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ മേഖലയുടെ കടല്‍സുരക്ഷ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. തീവ്രവാദവും ഭീകരതയുമായി ബന്ധപ്പെട്ട ഒരു നീക്കവും ഈ കടല്‍പ്പാത വഴി അനുവദിക്കില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കപ്പലിന്‍െറ ക്യാപ്റ്റനും മറ്റ് അംഗങ്ങളുമെടുത്ത ധീരോദാത്ത നടപടി മൂലമാണ് ഇത്രയുമധികം മയക്കുമരുന്ന് പിടികൂടാനായതെന്ന് സംയുക്ത ദൗത്യസേന 150 ന്‍െറ കമാന്‍റര്‍ കമ്മഡോര്‍ ഹെയ്ഡന്‍ എഡ്മണ്ട്സണ്‍ പറഞ്ഞു. ഭീകരസംഘടനകളുടെ ധനമാര്‍ഗമാണ് ഇതുവഴി തടയാനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അരുന്‍റ സംഘാംഗങ്ങളെക്കുറിച്ച് സി.ടി.എഫ് 150 ഏറെ അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2002ല്‍ സ്ഥാപിതമായ സി.ടി.എഫ്, പ്രാഥമികമായും കടലിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും, ഭീകരസംഘടനകളുടെ സഞ്ചാരം തടയാനുള്ള നീക്കങ്ങള്‍ക്കുമാണ് നേതൃത്വം നല്‍കുന്നത്.
ബഹ്റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 31രാഷ്ട്രങ്ങളുടെ സംയുക്ത നാവിക സേനയുടെ ഭാഗമാണ് എച്ച്.എം.എ.എസ് അരുന്‍റയെന്ന് ഡെപ്യൂട്ടി കമാന്‍റര്‍ കമ്മഡോര്‍ വില്ല്യം വാരന്‍റര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
