കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് രണ്ടാം വാര്‍ഷികം നാളെ
text_fieldsമനാമ: ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിയില്‍ അഫിലിയേറ്റ് ചെയ്ത കാന്‍സര്‍ കെയര്‍ ഗ്രൂപ്പിന്‍െറ രണ്ടാം വാര്‍ഷികം മാര്‍ച്ച് മൂന്നിന് നടക്കും.
ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്‍െറ രക്ഷാകര്‍തൃത്വത്തില്‍ കാലത്ത് 8.30 മുതല്‍ ഉച്ച രണ്ടുമണി വരെ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് പരിപാടി നടക്കുക. ഇതില്‍ കാന്‍സര്‍ ചികിത്സാരംഗത്ത് പ്രശസ്തനായ ഡോ.വി.പി. ഗംഗാധരന്‍ പങ്കെടുക്കും.
കാന്‍സര്‍ ബോധവത്കരണത്തിനൊപ്പം, മാര്‍ച്ച് മാസം ലോകാരോഗ്യ സംഘടന കിഡ്നി ബോധവത്കരണ മാസമായി ആചരിക്കുന്നതിനാല്‍ വൃക്കരോഗങ്ങള്‍ സംബന്ധിച്ച സെമിനാര്‍, ടെസ്റ്റ് എന്നിവയും നടത്തും.
ഇതിന്‍െറ രജിസ്ട്രേഷന്‍ കാലത്ത് എട്ടുമണിക്ക് തുടങ്ങും. നിത്യജീവിതവുമായി ബന്ധപ്പെട്ട വിവരണങ്ങള്‍, പ്രാഥമിക അപകട രക്ഷാപരിശീലനം, ലഹരി-പുകവലി വിരുദ്ധ ബോധവത്കരണം , അഗ്നിശമന-ഗതാഗത ബോധവത്കരണം തുടങ്ങിയവയും സംഘടിപ്പിക്കും. ബഹ്റൈനിലെ പ്രമുഖ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരും പരിശീലനം ലഭിച്ച വിദഗ്ധരും പങ്കെടുക്കും.
സൗജന്യമായി നടത്തുന്ന പരിപാടിയില്‍ ദേശവിത്യാസമില്ലാതെ ആര്‍ക്കും പങ്കെടുക്കാം.ആരോഗ്യമന്ത്രി ഫാഇഖ സഈദ് അസ്സാലിഹിന്‍െറ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്ത്യന്‍ എംബസിയും പരിപാടിക്ക് പിന്തുണ നല്‍കുന്നുണ്ട്. ട്രാഫിക് ഡയറക്ടറേറ്റ്, സിവില്‍ ഡിഫന്‍സ്, എന്നീ വകുപ്പുകളുടെ സാന്നിധ്യവും സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സിലെ പാരാമെഡിക്കല്‍ സ്റ്റാഫിന്‍െറ നേതൃത്വത്തില്‍ ഹൃദയാഘാതം വന്നാല്‍ സ്വീകരിക്കേണ്ട പ്രാഥമിക നടപടി (സി.പി.ആര്‍) വിശദമാക്കുന്ന ഡെമോണ്‍സ്ട്രേഷനും പരിപാടിയുടെ ആകര്‍ഷണമാണ്. വിവരങ്ങള്‍ക്ക് 33750999, 39093409, 39059171എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.