Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ഫ്രൻറ്​സ്’ വാര്‍ഷിക...

‘ഫ്രൻറ്​സ്’ വാര്‍ഷിക പതിപ്പ്  പ്രകാശനം ചെയ്തു

text_fields
bookmark_border

മനാമ: ‘ഫ്രൻറ്​സ് സോഷ്യല്‍ അസോസിയേഷൻ’ വാര്‍ഷിക പതിപ്പ് ^ ‘അകം പുറം’ പ്രകാശനം  ചെയ്തു.  ‘അസഹിഷ് ണുതയുടെ കാലത്തെ  സ്​നേഹവര്‍ത്തമാനങ്ങള്‍’  എന്ന വിഷയത്തിലുള്ള വാർഷികപ്പതിപ്പിൽ  പ്രമുഖരായ എഴുത്തുകാരുടെ ലേഖനങ്ങളും സാഹിത്യ സൃഷ്​ടികളുമാണ്​ ഉൾപ്പെടുത്തിയത്​. ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജനും കേരളീയ സമാജം ജനറല്‍ സെക്രട്ടറി എന്‍. കെ വീരമണിയും ചേര്‍ന്ന് പ്രകാശനം നിർവഹിച്ചു. സാഹിത്യകാരി  ഷബ് നി വസുദേവ്,  മാധ്യമ പ്രവര്‍ത്തകന്‍ പ്രദീപ് പുറവങ്കര എന്നിവര്‍ ചേർന്ന്​ ഏറ്റുവാങ്ങി. ഫ്രാന്‍സിസ് കൈതാരത്ത്, കെ.എം.സി.സി പ്രസിഡൻറ്​ എസ്.വി ജലീല്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ചടങ്ങില്‍ ഫ്രൻറ്​സ്​ പ്രസിഡൻറ്​ ജമാൽ നദ്​വി അധ്യക്ഷത വഹിച്ചു. എഡിറ്റർ  സഈദ് റമദാൻ  നദ്​വി മാഗസിന്‍ സമര്‍പ്പിച്ച് സംസാരിച്ചു. സെക്രട്ടറി വി.പി ഷൗക്കത്തലി സ്വാഗതവും എഡിറ്റോറിയല്‍ ബോര്‍ഡ്​ അംഗം അബ്​ദുൽ ഗഫൂര്‍ മൂക്കുതല നന്ദിയും പ്രകാശിപ്പിച്ചു. അഡ്വ. മാധവന്‍ കല്ലത്ത്, റഫീക്ക് അബ്​ദുല്ല, കെ. ജനാര്‍ദനന്‍, ഷംസ് കൊച്ചിൻ , നൗഷാദ് മഞ്ഞപ്പാറ, ഷിബു പത്തനം തിട്ട, ബഷീര്‍ അമ്പലായി, ജോസ്​ ആൻറണി പി. കുറുമ്പത്തുരുത്ത്, സലാം മമ്പാട്ടുമൂല, സല്‍മാൻ, എ.സി.എ ബക്കർ, ഈപ്പൻ  ജോര്‍ജ്, ചെമ്പന്‍ ജലാൽ എന്നിവർ പരിപാടിയില്‍ സംബന്ധിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story