Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്ലെക്​സിബിൾ വർക്​...

ഫ്ലെക്​സിബിൾ വർക്​ പെർമിറ്റ്​:  സജീവ താൽപര്യവുമായി പ്രവാസികൾ

text_fields
bookmark_border
ഫ്ലെക്​സിബിൾ വർക്​ പെർമിറ്റ്​:  സജീവ താൽപര്യവുമായി പ്രവാസികൾ
cancel
മനാമ: ബഹ്​റൈനിൽ പുതിയ ഫ്ലെക്​സിബിൾ വർക്​ പെർമിറ്റ്​ അനുവദിക്കാനുള്ള നീക്കങ്ങൾ സജീവമായതോടെ ഇതേക്കുറിച്ചുള്ള അന്വേഷണങ്ങൾ ഏറി. ലേബർ മാർക്കറ്റ ്​റെഗുലേറ്ററി ​അതോറിറ്റിയിലേക്ക്​ (എൽ.എം.ആർ.എ) നിരവധി പ്രവാസികളാണ്​ പുതിയ പെർമിറ്റിനെ കുറിച്ചുള്ള വിവരങ്ങൾ ​അന്വേഷിച്ച്​ എത്തുന്നത്. തൊഴിലാളികൾ സ്വയം സ്​പോൺസർമാരാകുന്ന   പുതിയ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാവിഭാഗം ജനങ്ങളിലും എത്തിക്കുന്നതിനായി ദേശവ്യാപക കാമ്പയിൻ തുടങ്ങുമെന്ന്​ അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്​. ഇൗ മാസം 23 മുതൽ പെർമിറ്റ്​ അനുവദിച്ച്​ തുടങ്ങും. പ്രതിമാസം 2,000 പെർമിറ്റുകൾ വീതമാണ്​ അനുവദിക്കുന്നത്. ‘ഫ്രീവിസ’ എന്ന പേരിലുള്ള അനധികൃത വിസ വിപണിയുടെ വേരറുക്കാൻ പുതിയ നീക്കം വഴി സാധിക്കുമെന്നാണ്​ വിലയിരുത്തൽ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫ്ലെക്​സിബിൾ വർക്​ പെർമിറ്റിനെ കുറിച്ചറിയാൻ നിരവധി പേരാണ്​ എൽ.എം.ആർ.എ വെബ്​സൈറ്റും ഒാഫിസും സന്ദർശിക്കുന്നതെന്ന്​ എൽ.എം.ആർ.എ ചീഫ്​ എക്​സിക്യൂട്ടിവ്​ ഒാഫിസർ ഉസാമ അൽ അബ്​സി പ്രാദേശിക പത്രത്തോട്​ പറഞ്ഞു.തങ്ങൾ ഫ്ലെക്​സിബിൾ പെർമിറ്റിന്​ അപേക്ഷിക്കാൻ യോഗ്യരാണോ എന്ന കാര്യമാണ്​ മിക്കവരും വെബ്​സൈറ്റ്​ വഴി പരിശോധിക്കുന്നത്​. ഇതും സംബന്ധിച്ച്​ 500 ലധികം ഫോൺ സന്ദേശങ്ങളും ലഭിച്ചിട്ടുണ്ട്​. 33150150 എന്ന നമ്പറിലേക്ക്​ മെസേജ്​ അയക്കു​േമ്പാൾ തങ്ങളുടെ സി.പി.ആർ നമ്പർ മാത്രം അയച്ചാൽ മതിയാകുമെന്ന്​ ഉസാമ പറഞ്ഞു.ചോദ്യങ്ങളുമായുള്ള മേസേജുകൾ അയക്കേണ്ടതില്ല. സി.പി.ആർ നമ്പർ അയച്ചാൽ അയക്കുന്ന ആൾ ഫ്ലെക്​സിബിൾ പെർമിറ്റിന്​ യോഗ്യനാണോ എന്ന കാര്യം തിരിച്ച്​ ലഭിക്കുന്ന മെസേജ്​ വഴി അറിയാം. യോഗ്യരായവരെ ​എൽ.എം.ആർ.എ കോൾ സ​െൻററിൽ നിന്ന്​ വിളിക്കുകയും അവർക്ക്​ അപ്പോയൻറ്​മ​െൻറ്​ ലഭ്യമാക്കുകയും ​െചയ്യും. സ്വന്തം മൊബൈലിൽ നിന്നാണ്​ മെസേജ്​ അയക്കേണ്ടത്​. ഭാവിയിൽ ഇൗ നമ്പറിലേക്കായിരിക്കും എൽ.എം.ആർ.എയിൽ നിന്ന്​ വിളിക്കുക.
 ഫ്ലെക്​സിബിൾ പെർമിറ്റ്​ എടുക്കുന്നവർ വിസ ചാർജ്ജായി 200 ദിനാറും ആരോഗ്യ പരിരക്ഷ ഫീസ്​ ഇനത്തിൽ 144 ദിനാറും നാട്ടിലേക്കുള്ള ടിക്കറ്റിനുള്ള നിക്ഷേപമായി 90 ദിനാറും നൽകണം. ഒപ്പം പ്രതിമാസ​ നിരക്കായി 30ദിനാർ വീതവും അടക്കണം. 60 വയസിന്​ താഴെ പ്രായമുള്ള അനധികൃത പ്രവാസി തൊഴിലാളികൾക്ക്​ (നിലവിൽ വർക്​ പെർമിറ്റ്​ ഇല്ലാത്തവർ)  അപേക്ഷ നൽകാം. കമ്പനികൾ പെർമിറ്റ്​ റദ്ദാക്കിയവർക്കും അപേക്ഷ നൽകാം. നിലവിൽ വിസ ഇല്ലാത്തവരാണെങ്കിൽ അവർക്ക്​ വലിയ പിഴ നൽകേണ്ടതില്ല. പകരം ഡിസ്​കൗണ്ട്​ നിരക്കായ 15 ദിനാർ നൽകിയാൽ മതി. എൽ.എം.ആർ.എയുടെ സിത്ര ഇൻഡസ്​ട്രിയൽ ഏരിയ ബ്രാഞ്ചിൽ നിന്നാണ്​ പെർമിറ്റ്​ അനുവദിക്കുന്നത്​. റെസ്​റ്റോറൻറുകൾ, ഹോട്ടലുകൾ, സലൂണുകൾ എന്നിവടങ്ങളിൽ ​േജാലി ചെയ്യാൻ താൽപര്യപ്പെടുന്നവർ അപേക്ഷക്കൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണം. ഫ്ലെക്​സിബിൾ പെർമിറ്റ്​ എടുക്കുന്നവർക്ക്​ എൽ.എം.ആർ.എ ഫോ​േട്ടാ പതിച്ച നീല നിറത്തിലുള്ള കാർഡ്​ അനുവദിക്കും. ഇത്​ എല്ലാ ആറുമാസം കൂടു​േമ്പാഴും സൗജന്യമായി പുതുക്കാം. രണ്ടുവർഷമാണ്​ വിസ കാലാവധി. ഇതിനിടയിൽ എപ്പോൾ വേണമെങ്കിലും നാട്ടിൽപോയി തിരികെ വരാം. 
  എന്നാൽ, ഇൗ പദ്ധതി ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉസാമ അൽ അബ്​സി പറഞ്ഞു. ഇൗ വിസ എടുത്ത്​ തെരുവുകച്ചവടവും മറ്റും നടത്താൻ അനുവദിക്കില്ല. പെർമിറ്റിനെക്കുറിച്ചുള്ള ബോധവത്​കരണം നടത്താനായി വിവിധ എംബസികളും സംഘടനകളുമായി എൽ.എം.ആർ.എ കൈകോർക്കും. കഴിഞ്ഞ വർഷമാണ്​ കാബിനറ്റ്​ ഫ്ലെക്​സിബിൾ വർക്​ പെർമിറ്റിന്​ അനുമതി നൽകിയത്​. രണ്ടുവർഷത്തിനുള്ളിൽ 48,000 പെർമിറ്റുകൾ അനുദിക്കാമെന്നാണ്​ അധികൃതർ കരുതുന്നത്​. കൂടുതൽ വിവരങ്ങൾക്ക്​ ഫ്ലെക്​സിബിൾ പെർമിറ്റ്​ കോൾ സ​െൻററായ 17103103 എന്ന നമ്പറിലേക്ക്​ വിളിക്കാം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsflexible work permintlabour market regularoy athority
News Summary - -
Next Story