പിണറായിയുടെ ബഹ്റൈന്‍ സന്ദര്‍ശനം: സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsമനാമ: ഫെബ്രുവരി ഒമ്പത്, 10 തിയതികളിലെ മുഖ്യമന്ത്രി പിണറായി വിജയന്‍െറ ബഹ്റൈന്‍ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി വിവിധ സംഘടനാപ്രതിനിധികളും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും യോഗം ചേര്‍ന്നു. കഴിഞ്ഞ ദിവസം കേരളീയ സമാജത്തില്‍ നടന്ന യോഗത്തില്‍ 500 പേര്‍ അടങ്ങിയ സ്വാഗതസംഘം രൂപവത്കരിച്ചു.
സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി എന്‍.കെ. വീരമണി, ‘പ്രതിഭ’ സെക്രട്ടറി ഷെറീഫ് കോഴിക്കോട്, സി.വി. നാരായണന്‍ എന്നിവര്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് വിശദീകരിച്ചു. കേരളീയ സമാജത്തിന്‍െറ 70ാം വാര്‍ഷികാഘോഷ വേളയില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.
ഇതിന് തുടക്കം കുറിക്കാന്‍ മുഖ്യമന്ത്രി എത്തുന്നത് മലയാളികള്‍ക്ക് അഭിമാനമാണ്. ചടങ്ങ് പ്രവാസിസമൂഹത്തിന്‍െറയാകെ ആഘോഷമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പി.വി. രാധാകൃഷ്ണപിള്ള ചെയര്‍മാനും സി.വി. നാരായണന്‍ ജനറല്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് നിലവില്‍ വന്നത്. മറ്റുഭാരവാഹികള്‍: ജോ.ജനറല്‍ കണ്‍വീനര്‍-എന്‍.കെ. വീരമണി, വൈസ് ചെയര്‍മാന്മാര്‍-എം.പി. രഘു, സുബൈര്‍ കണ്ണൂര്‍, രാജു കല്ലുംപുറം, എസ്.വി. ജലീല്‍, ജോ.കണ്‍വീനര്‍മാര്‍- ഷെറീഫ് കോഴിക്കോട്, ബിജു മലയില്‍. എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ ഇന്ത്യന്‍ സ്കൂള്‍, കെ.എസ്.സി.എ (എന്‍.എസ്.എസ്), എസ്.എന്‍.സി.എസ്, കെ.എം.സി.സി, ഒ.ഐ.സി.സി, സിംസ്, മലയാളി ബിസിനസ് ഫോറം, നവകേരള, സബര്‍മതി, ഫ്രന്‍റ്സ് അസോസിയേഷന്‍, പടവ്, ജനത കള്‍ച്ചറല്‍ സെന്‍റര്‍, സംഗമം ഇരിങ്ങാലക്കുട, സംസ്കാര തൃശൂര്‍, മലപ്പുറം അസോസിയേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഭാരവാഹികളെയും ഡോ.പി.വി.ചെറിയാനെയും ഉള്‍പ്പെടുത്തി.
റിസപ്ഷന്‍ കമ്മിറ്റിയിലേക്ക് കൊയിലാണ്ടി കൂട്ടം, ദയ സഹൃദയവേദി, കണ്ണൂര്‍ എക്സ്പാറ്റ്സ്, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍, മലബാര്‍ ഡവലപ്മെന്‍റ് ഫോറം, വടകര സഹൃദയവേദി, പ്രവാസി ഗൈഡന്‍സ് ഫോറം, തണല്‍, നന്തി അസോസിയേഷന്‍, മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളെയും മെമ്പര്‍മാരെയും തെരഞ്ഞെടുത്തു. ഫെബ്രുവരി ഒമ്പതിന് സമാജത്തിലെ ആഘോഷപരിപാടികളും പത്തിന് മുഖ്യമന്ത്രിയുടെ പൊതുപരിപാടിയും നടക്കും.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനം വന്‍ വിജയമാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമാജം മോടിപിടിപ്പിക്കലും മറ്റും തുടങ്ങിയിട്ടുണ്ട്. യോഗത്തില്‍ നിരവധിയാളുകള്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.