Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദേശീയോദ്ഗ്രഥന...

ദേശീയോദ്ഗ്രഥന പ്രതിജ്ഞ പുതുക്കി  പ്രവാസ ഭൂമിയിലും റിപ്പബ്ളിക് ദിനാഘോഷം 

text_fields
bookmark_border
ദേശീയോദ്ഗ്രഥന പ്രതിജ്ഞ പുതുക്കി  പ്രവാസ ഭൂമിയിലും റിപ്പബ്ളിക് ദിനാഘോഷം 
cancel

മനാമ: ഇന്ത്യന്‍ റിപ്പബ്ളിക് ദിനം എംബസിയുടെയും പ്രവാസി സംഘടനകളുടെയും നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. 
ദേശീയോദ്ഗ്രഥന സന്ദേശവുമായാണ് പ്രമുഖ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ പരിപാടികള്‍ നടന്നത്. ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ അദ്ലിയ എംബസി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ പതാക ഉയര്‍ത്തി. കാലത്ത് 7.30നായിരുന്നു ചടങ്ങ്. 
തുടര്‍ന്ന് രാഷ്ട്രതി പ്രണബ് മുഖര്‍ജിയുടെ റിപ്പബ്ളിക് ദിന സന്ദേശം അദ്ദേഹം വായിച്ചു. ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനികളുടെ നേതൃത്വത്തില്‍ ദേശഭക്തിഗാനവുമുണ്ടായിരുന്നു. നിരവധി ഇന്ത്യക്കാര്‍ ചടങ്ങിനത്തെി. ഇന്ത്യന്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ പതാക ഉയര്‍ത്തി. ഇത്തവണത്തെ പ്രവാസി ഭാരതീയ സമ്മാന്‍ ലഭിച്ച വ്യവസായി വി.കെ.രാജശേഖരന്‍ പിള്ള മുഖ്യാതിഥിയായിരുന്നു. എക്സിക്യൂട്ടിവ് അംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 
കേരളീയ സമാജത്തില്‍ പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ള പതാക ഉയര്‍ത്തി. സെക്രട്ടറി എന്‍.കെ.വീരമണി, ഭരണസമിതി അംഗങ്ങള്‍, ഒ.ഐ.സി.സി നേതാക്കളായ രാജു കല്ലുമ്പുറം, ബിനു കുന്നന്താനം തുടങ്ങിയവര്‍ പങ്കെടുത്തു. 
 സീറോ മലബാര്‍ സൊസൈറ്റി (സിംസ്) ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് തോമസ് ജോണ്‍ പതാകയുയര്‍ത്തി. ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുത്തു. 
കേരള സോഷ്യല്‍ ആന്‍റ് കള്‍ചറല്‍ അസോസിയേഷന്‍ (എന്‍.എസ്.എസ്.) ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പ്രസിഡന്‍റ് സുനില്‍ പിള്ള, സെക്രട്ടറി പ്രവീണ്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി. എം.എസ്.ആര്‍.പിള്ള, ദേവദാസ്, പ്രസാദ് ചന്ദ്രന്‍, മനോജ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കേരള കാത്തലിക് അസോസിയേഷന്‍ (കെ.സി.എ) ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പ്രസിഡന്‍റ് കെ.പി.ജോസ് പതാക ഉയര്‍ത്തി. ദേശഭക്തിഗാനാലാപനം നടന്നു. ഭരണസമിതി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. ഇന്ത്യന്‍ ക്ളബില്‍ നടന്ന ചടങ്ങില്‍ ഭാരവാഹികള്‍ പതാക ഉയര്‍ത്തി. ക്ളബ് ജനറല്‍ സെക്രട്ടറി ടി.എസ്.അശോക് കുമാര്‍, ട്രഷറര്‍ കെ.പി.രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയില്‍ നടന്ന റിപ്പബ്ളിക്ക് ദിനാഘോഷത്തില്‍ ആക്ടിങ് ചെയര്‍മാന്‍ വി.എന്‍.ഭദ്രനും ജനറല്‍ സെക്രട്ടറി പി. ശശിധരനും ചേര്‍ന്ന് പതാക ഉയര്‍ത്തി. ദേശീയഗാനാലാപനവും നടന്നു. എക്സിക്യൂട്ടിവ് അംഗങ്ങളും കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.
 കേരളീയ സമാജത്തില്‍ റിപ്പബ്ളിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് വൈകീട്ട് കലാവിഭാഗത്തിന്‍െറ ആഭിമുഖ്യത്തില്‍ ‘കുന്നിമണിച്ചെപ്പ്’ എന്ന പരിപാടിയും നടന്നു. പഴയ മലയാള ഗാനങ്ങള്‍  കോര്‍ത്തിണക്കിയ ഗാനസന്ധ്യയാണ് അരങ്ങേറിയത്. കാര്‍ത്തിക് മേനോന്‍, സ്റ്റീവ് മാത്യു, ആനന്ദ് ബിനു, അതുല്‍ കൃഷ്ണ, ഗൗതം മഹേഷ്, ആദിത് മേനോന്‍,റിഷാബ് ജഗത്, ഗോപിക ഗണേഷ്, ശ്രേയ മുരളീധരന്‍, ആഷ്ന വര്‍ഗീസ്, പവിത്ര പത്മകുമാര്‍, പ്രാര്‍ഥന  ശങ്കര്‍, നന്ദിത അശോക്, ശ്രേയ ഗോപകുമാര്‍, ദേവഗംഗ സനില്‍ ചന്ദ്രന്‍, സ്നേഹ മുരളീധരന്‍, നിഹാര സജിത്ത്, ആരതി രാജേഷ്, റിഷിമ ജഗത്, ശ്രീനന്ദിനി ശ്രീഹരി, അമല ബിനു, ആദിശ്രീ സോണി എന്നിവര്‍ പാട്ടുപാടി. ട്യൂണ്‍സ്  ഓര്‍ക്കസ്ട്ര  പശ്ചാത്തല സംഗീതമൊരുക്കി. മനാമ കെ.എം.സി.സി ഓഫിസില്‍ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്‍റ് എസ്.വി.ജലീല്‍ ഉദ്ഘാടനം ചെയ്തു. രാജ്യം സ്വതന്ത്ര റിപ്പബ്ളിക്കായി 68 വര്‍ഷമാകുമ്പോഴും ജനത ആശങ്കയില്‍ കഴിയേണ്ടിവരുന്നത് അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു. ആലിയ ഹമീദ് ഹാജി,  അസ്ലം വടകര, ഫൈസല്‍ കോട്ടപ്പള്ളി, കരിം കുളമുള്ളതില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി.വി.സിദ്ദീഖ് അധ്യക്ഷത വഹിച്ചു.  മൊയ്തീന്‍കുട്ടി സ്വാഗതവും കെ.പി.മുസ്തഫ നന്ദിയും പറഞ്ഞു. ഖാലിദ് ജിദാലി, അസ്ലം വടകര, പി.കെ.ഇസ്ഹാഖ്, സൂപ്പി ജീലാനി, ഹുസൈന്‍ വടകര എന്നിവര്‍ നേതൃത്വം നല്‍കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story