സംഘ്പരിവാര്‍ മതം പറഞ്ഞ് ചേരിതിരിവുണ്ടാക്കുന്നു –ആര്‍. ബാലകൃഷ്ണപിള്ള
text_fieldsമനാമ: ജനവിരുദ്ധ നയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പിയും സംഘ്പരിവാര്‍ ശക്തികളും വര്‍ഗീയത ഇളക്കി വിടുന്നതെന്ന് കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. സംവിധായകന്‍ കമലിന്‍െറ മതം പറഞ്ഞ് ചേരിതിരിവുണ്ടാക്കാനാണ് അവര്‍ ശ്രമിച്ചത്. കമല്‍ എന്ന സംവിധായകന്‍െറ മതം എന്താണെന്ന് ഞാന്‍ ഇതുവരെ ആലോചിച്ചിരുന്നില്ല. ഈ വിവാദം വന്നപ്പോഴാണ് അത് ശ്രദ്ധിച്ചത്.
വര്‍ഗീയ പരത്തുന്ന ഇത്തരം ഗൂഢശ്രമങ്ങള്‍ തിരിച്ചറിയണം. എം.ടി.വാസുദേവന്‍ നായര്‍ക്കെതിരായ നീക്കം ശക്തമായി അപലപിക്കപ്പെടേണ്ടതാണ്. വയലാര്‍, ഒ.എന്‍.വി, വള്ളത്തോള്‍, എം.ടി പോലുള്ള പ്രതിഭകള്‍ അപൂര്‍വമായി ഭൂമിയിലത്തെുന്നവരാണ്.
സാമൂഹിക ബോധമില്ലാത്തവരാണ് അത്തരം മഹാന്‍മാരെ അധിക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മനാമയില്‍ ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എ.പി.എ പോലുള്ള നിയമങ്ങളുടെ ദുരുപയോഗം തടയേണ്ടതാണ്. ജാതിയും മതവും നോക്കി കുറ്റം ചുമത്താന്‍ അനുവദിച്ചു കൂട. തീവ്രവാദ നീക്കങ്ങളെ ശക്തമായി നേരിടുക തന്നെ വേണം. എന്നാല്‍ അടിപിടിക്കേസിനെ തീവ്രവാദ കേസാക്കിമാറ്റുന്ന പൊലീസ് രീതി അനുവദിക്കരുത്. ഉന്നത അധികാരികളുടെ മേല്‍നോട്ടമില്ലതെ യു.എ.പി.എ ചുമത്താന്‍ പാടില്ല. യു.എ.പി.എ ചുമത്തണോ വേണ്ടയോ എന്നു നിശ്ചയിക്കേണ്ട ഉത്തരവാദിത്തം പത്രങ്ങള്‍ക്കല്ളെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാറിന്‍െറ നോട്ടുപിന്‍വലിക്കല്‍ ജനജീവിതം ദുസ്സഹമാക്കി. നോട്ടുനിരോധനംമൂലം സാധാരണക്കാരന്‍െറ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. കല്ല്യാണം നിശ്ചയിച്ചവര്‍, കുട്ടികളുടെ ഫീസ് ഒടുക്കാനുള്ളവര്‍, തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങി എല്ലാ ഇടങ്ങളിലും പ്രതിസന്ധി നിലനില്‍ക്കുന്നു. ഗാന്ധിജി ഒടുക്കം നിലനിന്നിരുന്നത് നോട്ടുകളിലായിരുന്നു. രാജ്യത്തെ 85 ശതമാനവും ‘ഗാന്ധിജി’യെ ഇല്ലാതാക്കി എന്നതുമാത്രമാണ് ഇതുകൊണ്ടുണ്ടായ നേട്ടം.നോട്ടിന്‍െറ മൂല്ല്യം ഉറപ്പു നല്‍കുന്ന റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ വാഗ്ദാനമാണ് ലംഘിക്കപ്പെട്ടത്. സ്വന്തം പണം ഉപയോഗിക്കാന്‍ കഴിയാത്ത ഒരു പ്രതിസന്ധി ഇതിനുമുമ്പുണ്ടായിട്ടില്ല. ആശുപത്രി ബില്ലടക്കാന്‍ പോലും ജനങ്ങള്‍ നെട്ടോട്ടമോടുന്ന കാഴ്ചയാണ് കാണുന്നത്. പിന്‍വലിച്ച നോട്ടിന് പകരം നോട്ട് അച്ചടിക്കാതെ തീരുമാനം നടപ്പാക്കിയതിന്‍െറ ദുരിതമാണ് അനുഭവിക്കുന്നത്. രാജ്യത്തിന്‍െറയും കേരളത്തിന്‍െറയും സാമ്പത്തിക വളര്‍ച്ചയെ ആകെ ഈ നടപടി തകിടം മറിച്ചു. സമ്പാദ്യശീലം എന്ന നല്ല ഗുണത്തെ ഈ തീരുമാനം തകര്‍ത്തു. ജനങ്ങള്‍ ഇനി പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ ഭയപ്പെടും. കള്ളനോട്ടുകണ്ടത്തൊനാണെങ്കില്‍ വേറെ വഴികള്‍ ധാരാളമുണ്ട്. തീരുമാനം പരാജയപ്പെട്ടു എന്നതാണ് ഭൂരിപക്ഷം നോട്ടുകളും തിരിച്ചത്തെിയതിലൂടെ വ്യക്തമാകുന്നത്.
രാജ്യത്ത് ഈ നീക്കത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നില്ളെന്നതു നേരാണ്. പ്രതികരണ ശേഷിയില്ലാത്ത ജനതയാണ് ഇന്ത്യയിലേതെന്നതാണ് ചരിത്രം. എന്നാല്‍ കേരളത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നതു കാണാതിരിക്കാനാകില്ല. അക്രമങ്ങളും കലാപങ്ങളും ഉണ്ടായില്ല എന്നേയുള്ളൂ.
രാജ്യത്തെ ഭരണഘടന ഉറപ്പുനല്‍കുന്ന മതവിശ്വാസത്തിനുള്ള അവകാശത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാറും കോടതിയും ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്.
നിയമങ്ങള്‍ തോന്നിയ പോലെ വ്യാഖ്യാനിക്കപ്പെടുന്നത് ശരിയല്ല.ഏക സിവില്‍ കോഡുപോലുള്ള കാര്യത്തില്‍ രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങള്‍ ആശങ്കയിലാണ്. അവരുടെ ആശങ്ക പരിഹരിക്കാതെ അത്തരം നീക്കങ്ങളുമായി മുന്നോട്ടു പോകരുത്. സമുദായ സംഘടനകള്‍ വിഭാഗീയമായല്ല കേരളത്തില്‍ പ്രവര്‍ത്തിച്ചത്. മന്നത്തു പത്മനാഭന്‍െറ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ അതു വ്യക്തമാകും. സ്വന്തം സമുദായത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നടത്താന്‍ മാത്രമായല്ല അദ്ദേഹം സ്ഥാപനങ്ങള്‍ ഉണ്ടാക്കിയത്.
അത് എന്‍.എസ്.എസ്. കോളജുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടും. വര്‍ഗീയ രാഷ്ട്രീയത്തിന്‍െറ ഭാഗമായി നിന്ന വെള്ളാപ്പള്ളി അതിന്‍െറ അപകടം തിരിച്ചറിഞ്ഞു എന്നാണു തോന്നുന്നത്.
കേരളത്തില്‍ അഴിമതിക്കെതിരെ നടക്കുന്ന നീക്കങ്ങളില്‍ പ്രതീക്ഷയുണ്ട്. ഇപ്പോഴത്തെ സര്‍ക്കാറില്‍ അഴിമതിക്കാരായ ഒരു മന്ത്രിപോലുമില്ല. മുഖ്യമന്ത്രിയുടെ ഇഛാശക്തിയിലും കാര്യക്ഷമതയിലും ഭരണം മികവുറ്റതാകും. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് അഴിമതിയില്‍ മുങ്ങിയ അവസ്ഥയായിരുന്നു.
അതിന് മാറ്റം വന്നിട്ടുണ്ട്. എം.എം.മണിയെ വളഞ്ഞിട്ട് ആക്രമിക്കേണ്ട കാര്യമൊന്നുമില്ല. അയാള്‍ സാധാരണ പശ്ചാത്തലത്തില്‍ നിന്നുവന്ന വ്യക്തിയാണ്. അതുമനസിലാക്കണം. മണിയുടെ കേസ് സി.പി.എമ്മിന്‍െറ ആഭ്യന്തര കാര്യമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള സോഷ്യല്‍ ആന്‍റ് കള്‍ചറല്‍ അസോസിയേഷന്‍ (എന്‍.എസ്.എസ്) ഏര്‍പ്പെടുത്തിയ മന്നം അവാര്‍ഡ് സ്വീകരിക്കുന്നതിനായി ബഹ്റൈലത്തെിയതാണ് ബാലകൃഷ്ണ പിള്ള. ഇന്നാണ് അവാര്‍ഡ് ദാനചടങ്ങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
