പ്രവാസത്തിന്‍െറ 35 വര്‍ഷം പൂര്‍ത്തിയാക്കിയത് 27 തുറയൂര്‍ സ്വദേശികള്‍; ആദരം ആറിന്
text_fieldsമനാമ: കോഴിക്കോട് ജില്ലയിലെ തുറയൂര്‍ പഞ്ചായത്തിന് പ്രവാസത്തിന്‍െറ അനുഭവങ്ങള്‍ പകര്‍ന്നുനല്‍കിയ ഒരു തലമുറയെ ആദരിക്കുന്നു. തുറവൂരില്‍ നിന്ന് ബഹ്റൈനിലത്തെി 35 വര്‍ഷം പിന്നിട്ടവരെയാണ് ആദരിക്കാന്‍ ഒരുങ്ങുന്നത്.
ജനുവരി ആറിന് വൈകുന്നേരം നാല് മുതല്‍ ഹൂറ അനാറത്ത് ഹാളില്‍ സാന്ത്വനം പെയിന്‍ ആന്‍റ് പാലിയേറ്റീവ് സൊസൈറ്റി ബഹ്റൈന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സ്നേഹ സംഗമത്തിലാണ് പ്രവാസത്തിന്‍െറ 35 വര്‍ഷങ്ങള്‍ പിന്നിട്ട തുറയൂര്‍ പഞ്ചായത്ത് നിവാസികളെ ആദരിക്കുന്നത്. തുറയൂര്‍ പഞ്ചായത്തില്‍ 35ഉം 37ഉം വര്‍ഷം മുമ്പ് പ്രവാസത്തിന് പുറപ്പെടുകയും നീണ്ട കാലമായി ബഹ്റൈനില്‍ ജോലി ചെയ്യുകയും ചെയ്യുന്ന 27 പേരാണുള്ളത്. ഇവര്‍ക്കാണ് ആദരം ഒരുക്കുന്നത്.
35 വര്‍ഷത്തെ പ്രവാസം പിന്നിട്ട 27 പേരില്‍ ഏഴ്് പേരുടെ പേരും മൊയ്തീന്‍ എന്നാണെന്ന പ്രത്യേകതയുമുണ്ട്്. ഒ.പി. മൊയ്തീന്‍, പി.ടി. മൊയ്തീന്‍, കളരിക്കണ്ടി മൊയ്തീന്‍, എ.എം. മൊയ്തീന്‍, എം.എല്‍.എ മൊയ്തീന്‍, സി.കെ മൊയ്തീന്‍, കീത്തോടി മൊയ്തീന്‍ എന്നിവരാണ് സപ്ത മൊയ്തീന്‍ സംഘം.
കപ്പലിലും വിമാനത്തിലുമായി ബഹ്റൈനിലേക്ക് എത്തുകയും ആദ്യകാല പ്രവാസത്തിന്‍െറ എല്ലാ പ്രയാസങ്ങളും അനുഭവിക്കുകയും ഈ നാടിന്‍െറയും ജന്‍മനാടിന്‍െറയും വികസനത്തില്‍ പങ്കാളികളാകുകയും ചെയ്ത തലമുറയെയാണ് ആദരിക്കുന്നത്.
സ്വന്തം ജീവിത മാര്‍ഗം കണ്ടത്തെിയതിനൊപ്പം തന്നെ നാട്ടുകാരായ നിരവധി പേര്‍ക്ക് പ്രവാസ ലോകത്തേക്ക് എത്തിക്കാനും ഇവരുടെ ജീവിതത്തിലൂടെ സാധിച്ചു. തുറയൂരില്‍ നിന്ന് മാത്രം 550ഓളം പേരാണ് ഇപ്പോള്‍ ബഹ്റൈനില്‍ ജോലി ചെയ്യുന്നത്.
തുറയൂരില്‍ നിന്ന് ഇത്രയും പേര്‍ ബഹ്റൈനില്‍ എത്താന്‍ കാരണവും ആദ്യ കാല പ്രവാസികള്‍ തന്നെയാണ്. ഇതു കൂടി കണക്കിലെടുത്താണ് 35 വര്‍ഷം പിന്നിട്ടവരെ ആദരിക്കുന്നതെന്ന് സാന്ത്വനം ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.