തുടര്‍ച്ചയായി ചുകപ്പ് സിഗ്നല്‍ അവഗണിച്ച ഡ്രൈവര്‍ക്ക് തടവുശിക്ഷ
text_fieldsമനാമ: ചുകപ്പ് സിഗ്നല്‍ തുടര്‍ച്ചയായി അവഗണിച്ച ഹെവി ട്രക്ക് ഡ്രൈവര്‍ക്ക് മൂന്ന് മാസം തടവ് ശിക്ഷ. ഇയാള്‍ 500 ദിനാര്‍ പിഴയും അടക്കണമെന്ന് ലോവര്‍ ക്രിമിനല്‍ കോടതി വിധിച്ചു.
ഒരുവര്‍ഷത്തിനിടെ ഇയാള്‍ 12 തവണയാണ് സിഗ്നല്‍ അവഗണിച്ച് വണ്ടിയെടുത്തത്. 31വയസുള്ള ഏഷ്യക്കാരനാണ് ശിക്ഷ ലഭിച്ചത്. ഇയാള്‍ ഒരു ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനിയിലെ ജീവനക്കാരനാണ്.
പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. ജയില്‍ ശിക്ഷ അവസാനിക്കുന്നതോടെ നാടുകടത്തണമെന്നും വിധിയില്‍ പറയുന്നു.
ഗതാഗത നിയമങ്ങള്‍ പരിഷ്കരിച്ച ശേഷം രാജ്യത്ത് പോയന്‍റ് അടിസ്ഥാനത്തിലാണ് നിയമലംഘനങ്ങള്‍ കണക്കാക്കപ്പെടുന്നത്. ഓരോ നിയമലംഘനത്തിനും നിശ്ചിത പോയന്‍റ് രേഖപ്പെടുത്തുകയും ഇതിന്‍െറ തോത് ഉയരുന്നതനുസരിച്ച് ലൈസന്‍സ് നിശ്ചിത കാലത്തേക്ക് റദ്ദാക്കുന്നത് മുതല്‍ തടവ് വരെയുള്ള ശിക്ഷകള്‍ ലഭിക്കും. ചുകപ്പ് സിഗ്നല്‍ തുടര്‍ച്ചയായി അവഗണിച്ച സംഭവത്തില്‍ തടവുശിക്ഷ ലഭിക്കുന്നത് അപൂര്‍വ സംഭവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.