ഇബ്നുല്‍ ഹൈതം സ്കൂള്‍ അടച്ചുപൂട്ടല്‍: നടപടി മനാമ കാമ്പസില്‍ മാത്രമെന്ന് അധികൃതര്‍
text_fieldsമനാമ: ഇബ്നുല്‍ ഹൈതം സ്കൂളിന്‍െറ മനാമയില്‍ പ്രവര്‍ത്തിക്കുന്ന കാമ്പസില്‍ പഠനം തുടരുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം നിരോധമേര്‍പ്പെടുത്തി. കെട്ടിടത്തിന് മതിയായ സുരക്ഷ ഇല്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധപ്പെട്ടവര്‍ അനുമതി നിഷേധിച്ചത്. കെ.ജി ക്ളാസുകളാണ് ഇവിടെ നടക്കുന്നത്്. യു.കെ.ജി കഴിഞ്ഞ കുട്ടികളെ ഒന്നാം ക്ളാസില്‍ കരാന കാമ്പസിലേക്ക് മാറ്റാറുണ്ട്. എന്നാല്‍ എല്‍.കെ.ജി കഴിഞ്ഞ കുട്ടികള്‍ക്ക് യു.കെ.ജിയില്‍ പഠനം തുടരുന്നതിന് കരാന കാമ്പസില്‍ സ്ഥലപരിമിതി ഉണ്ടെന്ന് അഡ്മിനിസ്ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഷക്കീല്‍ അഹ്മദ് ആസ്മി വ്യക്തമാക്കി. പുതിയ എല്‍.കെ.ജിയിലേക്ക് അഡ്മിഷന്‍ എടുക്കാന്‍ സാധിക്കാത്ത അവസ്ഥയും സംജാതമാകാനാണ് സാധ്യത. നിലവില്‍ ഈ വര്‍ഷം എല്‍.കെ.ജി കഴിയുന്ന കുട്ടികളെ യു.കെ.ജി ക്ളാസുകളില്‍ ഇരുത്തുന്നതിന് കരാന കാമ്പസില്‍ സൗകര്യമൊരുക്കാനുള്ള ശ്രമം നടക്കുകയാണ്. മനാമ കാമ്പസിന്‍െറ പ്രവര്‍ത്തനം ഒരു വര്‍ഷം കൂടി നീട്ടിക്കിട്ടാനുള്ള ശ്രമം നടത്തിയതായി സ്കൂള്‍ മേധാവികള്‍ പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ സ്ഥലം കണ്ടത്തെി കെട്ടിടം പണിയുകയോ അല്ളെങ്കില്‍ കെട്ടിടം വാടകക്കെടുത്ത് ക്ളാസ് തുടരുകയോ ചെയ്യാനായിരുന്നു പദ്ധതി. കെട്ടിടത്തിന് ആവശ്യമായ ഉറപ്പുണ്ടെന്ന് രാജ്യത്തെ പ്രമുഖ കണ്‍സള്‍ട്ടന്‍സി വഴി ഉറപ്പുവരുത്തുകയും പ്രസ്തുത റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിന് കഴിഞ്ഞ നവംബറില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കെട്ടിടം ക്ളാസുകള്‍ നടത്താന്‍ സുരക്ഷിതമാണെന്ന റിപ്പോര്‍ട്ട് മന്ത്രാലയം അംഗീകരിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അതുണ്ടായില്ല.
കെ.ജി ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും ഈ വിഷയത്തില്‍ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഒരു കാരണവശാലും പ്രസ്തുത കെട്ടിടത്തില്‍ പഠനം തുടരുന്നത് അനുവദിക്കാന്‍ കഴിയില്ളെന്നാണ് മന്ത്രാലയം മറുപടി നല്‍കിയത്. കുറഞ്ഞ വരുമാനക്കാരായവര്‍ക്ക് ചുരുങ്ങിയ ഫീസില്‍ പഠന സൗകര്യമൊരുക്കുന്നുവെന്നതാണ് സ്കൂളിന്‍െറ മുഖ്യ ആകര്‍ഷണം. ഇവിടെ 60 ശതമാനത്തോളം വിദ്യാര്‍ഥികളും അധ്യാപകരും മലയാളികളാണ്. ചെറിയ ക്ളാസുകളില്‍ തന്നെ മലയാളം പഠിക്കാനുള്ള സൗകര്യവും സ്കൂളിലുണ്ട്.
നിലവിലുള്ള പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കാനും രക്ഷിതാക്കളുടെ ആശങ്ക അകറ്റുന്നതിനും സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടുമെന്നും മാനേജ്മെന്‍റ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
