മുഖ്യമന്ത്രിയുടെ പ്രധാന പരിപാടികള്‍
text_fieldsമനാമ: ബഹ്റൈന്‍ സന്ദര്‍ശിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കാലത്ത് 9.30ന് നടക്കുന്ന ചടങ്ങില്‍ പ്രഥമ കൈരളി ബഹ്റൈന്‍ എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഡിപ്ളോമാറ്റ് റാഡിസണ്‍ ഹോട്ടലിലാണ് ഈ പരിപാടി. വൈകീട്ട് അഞ്ചുമണിക്കാണ് പ്രവാസി സമൂഹം മുഖ്യമന്ത്രിക്ക് ഒരുക്കുന്ന പൗരസ്വീകരണം നടക്കുക. ഇത് കേരളീയ സമാജത്തിലാണ്്. കൃത്യസമയത്ത് പരിപാടി തുടങ്ങുന്നതിനാല്‍ അരമണിക്കൂര്‍ മുമ്പെങ്കിലുംപങ്കെടുക്കുന്നവര്‍ സമാജത്തില്‍ എത്തണമെന്ന് സംഘാടകരായ സി.വി.നാരായണന്‍, പി.വി.രാധാകൃഷ്ണപിള്ള എന്നിവര്‍ അഭ്യര്‍ഥിച്ചു. ഈ പരിപാടിയില്‍ പ്രമുഖ വ്യക്തികളും വിവിധ സംഘടന പ്രതിനിധികളും പങ്കെടുക്കും.ശനിയാഴ്ച കാലത്ത് 11ന് ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ നടക്കുന്ന ബഹ്റൈന്‍-കേരള വ്യവസായ നിക്ഷേപ ഫോറത്തില്‍ മുഖ്യമന്ത്രി പ്രവാസി വ്യവസായികളും ബഹ്റൈന്‍ മന്ത്രിമാരുമായി ചര്‍ച്ച നടത്തും. ബഹ്റൈന്‍ ഇക്കണോമിക് ഡെവലപ്മെന്‍റ് ബോര്‍ഡ് ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇതിനുപുറമെ, മറ്റു ചില സ്വകാര്യ പരിപാടികളിലും മുഖ്യമന്ത്രി സംബന്ധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.