ബഹ്റൈനില്‍ തിരുവപ്പന മഹോത്സവം ഒരുങ്ങുന്നു
text_fieldsമനാമ: പറശ്ശിനിക്കടവ് മഠപ്പുരക്ഷേത്രത്തില്‍ നടന്നുവരുന്ന പരമ്പരാഗത ആഘോഷത്തിന്‍െറ പകര്‍പ്പായി ബഹ്റൈനില്‍ തിരുവപ്പന മഹോത്സവം നടത്തുന്നു.
കഴിഞ്ഞ ആറുവര്‍ഷമായി ഇവിടെ നടത്തിവരുന്ന വെള്ളാട്ട മഹോത്സവത്തിന്‍െറ തുടര്‍ച്ചയായാണ് ഈ വര്‍ഷം തിരുവപ്പന നടക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 16, 17 തിയതികളില്‍ ഇന്ത്യന്‍ സ്കൂളിലാണ് പരിപാടി.16ന് വൈകീട്ട് ആറുമണി മുതല്‍ പരിപാടികള്‍ക്ക് തുടക്കമാകും.
കൊടിയേറ്റം, കേളികൊട്ട്, പാണ്ടിമേളം എന്നിവയെ തുടര്‍ന്ന് ഒമ്പത് മണി മുതല്‍ 10 വരെ മുത്തപ്പന്‍ വെള്ളാട്ടം നടക്കും. 10.30 നാണ് സമാപനം.
രണ്ടാം ദിവസമായ 17ന് രാവിലെ ഏഴുമണി മുതല്‍ പാഞ്ചാരി മേളം, എട്ടുമണി മുതല്‍ തിരുവപ്പന എന്നിവ നടക്കും.
ഇതിനായി തെയ്യം കാലാകാരന്‍മാരും മേളക്കാരും നാട്ടില്‍ നിന്നത്തെും.12 മുതല്‍ രണ്ടുമണിവരെ മഹാപ്രസാദം ഒരുക്കും. 2.30 മുതല്‍ 3.30 വരെ നടക്കുന്ന ഘോഷയാത്രയില്‍ താലപ്പൊലി,കാവടി, താളമേളങ്ങള്‍ എന്നിവ അണിനിരക്കും. നാലുമണിയോടെ സമാപനം നടക്കുമെന്ന് മുത്തപ്പന്‍ ആഘോഷകമ്മിറ്റി ഭാരവാഹികള്‍പറഞ്ഞു.
വിവരങ്ങള്‍ക്ക് 39469102, 36448128, 39499902 എന്നീ നമ്പറുകളില്‍ വിളിക്കാം. വാര്‍ത്താസമ്മേളനത്തില്‍ പ്രജിത് കോടിയേരി, സുഭാഷ് കുമാര്‍, എന്‍.ശശികുമാര്‍, ജോയ് മാത്യു, നാരായണന്‍കുട്ടി, അനില്‍ ആസ്പ്രോ, രാജന്‍ തലശ്ശേരി, പുഷ്പരാജ് എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
