ഇ.അഹമ്മദിന്‍െറ നിര്യാണത്തില്‍ അനുശോചിച്ചു
text_fieldsമനാമ: മുസ്ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്‍റും മുന്‍ മന്ത്രിയും എം.പിയുമായ ഇ. അഹമ്മദിന്‍െറ നിര്യാണത്തില്‍ ബഹ്റൈന്‍ ഇന്ത്യന്‍ മുസ്ലിം കള്‍ച്ചറല്‍ സെന്‍റര്‍ (ഐ.എം.സി.സി) അഗാധമായ ദു$ഖം രേഖപ്പെടുത്തി. യോഗത്തില്‍ പ്രസിഡന്‍റ് മൊയ്തീന്‍ കുട്ടി പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ജലീല്‍ ഹാജി വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ ആലംപാടി, ജാഫര്‍ നെല്ലിക്കോട്, നൗഫല്‍ അത്തോളി,സുബൈര്‍ വടകര, ഷാനവാസ് നന്തി എന്നിവര്‍ സംസാരിച്ചു. ഖാസിം മലമ്മല്‍ സ്വാഗതവും പി.വി.സിറാജ് നന്ദിയും പറഞ്ഞു. ഇ.അഹമ്മദിന്‍റെ നിര്യാണത്തില്‍ മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം അനുശോചിച്ചു. അന്ത്യശ്വാസം വരെ കര്‍മ്മനിരതയായ ദേശീയ നേതാവായിരുന്നു ഇ.അഹമ്മദ് എന്ന് യോഗം അനുസ്മരിച്ചു. അദ്ദേഹത്തിന്‍െറ വേര്‍പാട് രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും കള്‍ച്ചറല്‍ ഫോറം അനുശോചന പ്രമേയത്തില്‍ പറഞ്ഞു.
ഇ.അഹമ്മദിന്‍െറ നിര്യാണത്തില്‍ പ്രോഗ്രസീവ് കള്‍ചറല്‍ ഫോറം അനുശോചനം രേഖപ്പെടുത്തുന്നതായി വക്താവ് വി.കെ സജീവന്‍ അറിയിച്ചു. യുനൈറ്റഡ് പ്രോഗ്രസീവ് ഫോറം വക്താക്കളായ പി.എം.വിപിന്‍, സുധിന്‍ എബ്രഹാം എന്നിവരും അനുശോചനം അറിയിച്ചു.
‘പയനിയേഴ്സ്’ നേതാക്കളായ കെ.ജനാര്‍ദനന്‍, ശ്രീകുമാര്‍ എന്നിവരും അനുശോചിച്ചു. എക്കാലവും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹമെന്ന് അവര്‍ അനുസ്മരിച്ചു.
‘തണല്‍’ ബഹ്റൈന്‍ ചാപ്റ്ററും അനുശോചിച്ചു. നയതന്ത്ര ബന്ധങ്ങള്‍ക്കുപരിയായി ഗള്‍ഫ് നാടുകളിലെ ഭരണാധികാരികളുമായി സ്നേഹബന്ധം സ്ഥാപിച്ചിരുന്ന ഇ.അഹമ്മദിന്‍െറ വിയോഗം പ്രവാസികള്‍ ഏറെ വേദനയോടെയാണ് കാണുന്നതെന്ന് അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
കേരളീയ സമാജത്തില്‍ നടന്ന അനുശോചന യോഗത്തില്‍ പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണ പിള്ള, സെക്രട്ടറി എന്‍.കെ.വീരമണി, മുന്‍ പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍, രാജു കല്ലുംപുറം, ബിനു കുന്നന്താനം, രാമത്ത് ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
