Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപമ്പ കൂട്ടായ്മ:...

പമ്പ കൂട്ടായ്മ: പ്രവാസി സഹകരണ സംഘം പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു

text_fields
bookmark_border
മനാമ: ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ ‘പമ്പ’യുടെ യോഗം സെഗയ്യ റെസ്​റ്റോറൻറിൽ നടന്നു. പ്രസിഡന്റ് സജി കുടശ്ശനാട്‌ അധ്യക്ഷത വഹിച്ചു. ജില്ലയിൽനിന്നുള്ള  വിവിധ പ്രാദേശിക സംഘടനങ്ങൾ  നിലവിലുണ്ടെങ്കിലും ജില്ലയെ മുഴുവൻ പ്രതിനിധാനം ചെയ്യുന്ന സംഘടന എന്ന ആവശ്യത്തിലൂന്നിയാണ് പുതിയ സംഘടന രൂപവത്​കരിച്ചതെന്നും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്നവർക്ക് മുൻഗണന നൽകി ജില്ലാ ഭരണകൂടവുമായി സഹകരിച്ച്​ കേന്ദ്ര^സംസ്ഥാന സർക്കാറുകളുടെ വിവിധ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്നും സജി പറഞ്ഞു. പമ്പ ഫെസ്​റ്റ്​ എന്ന പേരിൽ പടയണിയും വയൽ വാണിഭവും ഉൾപ്പെടെ ജില്ലയുടെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന അംഗങ്ങളുടെ  ക്ഷേമത്തിന് വേണ്ടി നാട്ടിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സഹകരണ സംഘത്തി​​െൻറ പ്രഖ്യാപനം ജനറൽ സെക്രട്ടറി അനിൽ സോപാനം നടത്തി. നാട്ടിൽ സംഘത്തി​​െൻറ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായും  അദ്ദേഹം പറഞ്ഞു. 
പമ്പ ട്രഷറർ അനീഷ് റോൺ അവതാരകനായിരുന്നു. വൈസ് പ്രസിഡൻറ്​ പ്രിൻസ് സ്വാഗതവും ജോയൻറ്​ സെക്രട്ടറി ബിജു മലയിൽ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pambapathanamathitta
News Summary - -
Next Story