Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹജ്ജ്​ തീർഥാടകരുടെ...

ഹജ്ജ്​ തീർഥാടകരുടെ സൗകര്യങ്ങൾക്കായി  പ്രയത്​നിക്കും –തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി

text_fields
bookmark_border
ഹജ്ജ്​ തീർഥാടകരുടെ സൗകര്യങ്ങൾക്കായി  പ്രയത്​നിക്കും –തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി
cancel

മനാമ: ഇൗ വർഷത്തെ ഹജ്ജ്​ ഒരുക്കങ്ങൾ കുറ്റമറ്റരീതിയിൽ പൂർത്തിയായി വരുന്നതായി കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാൻ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി പറഞ്ഞു. ബഹ്​റൈനിൽ ‘ഗൾഫ്​ മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ നെടുമ്പാശ്ശേരിയിൽ നിന്നാണ്​ ഹജ്ജ്​ യാത്ര പുറപ്പെടുന്നത്​. കരിപ്പൂർ എംബാർക്കേഷൻ പോയൻറ്​ ആക്കി മാറ്റാനുള്ള ശ്രമങ്ങൾ അവസാനം വരെ നടത്തിയിരുന്നു. എന്നാൽ, ഇത്തവണ ഒരു​ക്കങ്ങളെല്ലാം പൂർത്തിയായത്​ നെടുമ്പാശ്ശേരി കേന്ദ്രീകരിച്ചാണ്​. 2018ൽ കരിപ്പൂർ തന്നെയാകും യാത്ര പുറപ്പെടാനുള്ള സ്​ഥലം. 
നെടുമ്പാശ്ശേി എംബാർക്കേഷൻ പോയൻറ്​ ആകു​േമ്പാൾ ചില പ്രശ്​നങ്ങളുണ്ട്​.അതിലൊന്നാമത്തേത്​ ഹാജിമാരിൽ ഭൂരിഭാഗവും മലബാർ ഭാഗത്തുനിന്നുള്ളവരാണ്​ എന്നതാണ്​. 85ശതമാനവും ആ മേഖലയിൽ നിന്നുള്ളവരാണ്​. അവർക്ക്​ നെടുമ്പാശ്ശേരിയിലെത്താനും മടങ്ങാനും ബുദ്ധിമുട്ടാകും. മറ്റൊന്ന്​, ഹാജിമാർക്ക്​ കരിപ്പൂരിലുള്ള സൗകര്യങ്ങൾ നെടുമ്പാശ്ശേരിയിൽ ഇല്ല എന്നതാണ്​. വിശാല സൗകര്യങ്ങളുള്ളതാണ്​ കരിപ്പൂരിലെ ഹജ്ജ്​ ഹൗസ്​. അവിടെ, 800പേർക്ക്​ താമസിക്കാനും നമസ്​കരിക്കാനുമെല്ലാമുള്ള സൗകര്യമുണ്ട്​. ഹജ്ജിനുവേണ്ടി മാത്രം നിർമിച്ചതാണത്​. ഇതെല്ലാം പരിഗണിച്ചാണ്​ കരിപ്പൂരിന്​ പ്രാമുഖ്യം നൽകണം എന്ന്​ ആവശ്യപ്പെടുന്നത്​.
ഹജ്ജ്​ സൗകര്യങ്ങൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്​ ഉന്നത കേന്ദ്രങ്ങളിൽ നാല്​ പ്രമേയങ്ങൾ നൽകിയിട്ടുണ്ട്​. ഇത്​ പരിഗണിക്കപ്പെടും എന്നുതന്നെയാണ്​ കരുതുന്നത്​.മക്കയിലും മദീനയിലും കാര്യമായ ഒരുക്കങ്ങൾ നടത്തുന്നുണ്ട്​. തീർഥാടകർ ജിദ്ദയിൽ ഇറങ്ങുന്ന വേളയിൽ തന്നെ സഹായം നൽകാൻ വളണ്ടിയർമാരുണ്ടാകും. ഇക്കാര്യത്തിൽ ജിദ്ദ കോൺസുലേറ്റി​​െൻറ മികച്ച സഹകരണമാണ്​ ലഭിക്കുന്നത്​. മക്കയിലെ ‘കേയി റുബാത്തി​’​​െൻറ ഉടമസ്​ഥതക്കായി ശ്രമങ്ങൾ ശക്​തമാക്കും. ഇതിനായി കുടുംബാംഗങ്ങളുമായി സംസാരിക്കും. ഇപ്പോഴത്തെ ഹജ്ജ്​ സബ്​സിഡി പ്രഹസനമാണ്​. യഥാർഥത്തിൽ ഹാജിമാർക്ക്​ ഒരു ആനുകൂല്യവും കിട്ടുന്നില്ല. സബ്​സിഡി സ​മ്പ്രദായം ബ്രിട്ടീഷുകാരുടെ കാലം മുതലുള്ളതാണ്​. ഹജ്ജ്​ സബ്​സിഡിക്കായി സമ്മർദം ചെലുത്തേണ്ട കാര്യവുമില്ല. മതനിരപേക്ഷ രാജ്യമെന്ന നിലയിൽ ഇന്ത്യയിൽ എല്ലാ വിഭാഗക്കാർക്കും സബ്​സിഡികൾ ലഭിക്കുന്നുണ്ട്​. സഹായം കൈപ്പറ്റി പൂർത്തിയാക്കേണ്ടതല്ല ഹജ്ജ്​. എന്നാൽ, മനസ്സറിഞ്ഞ്​ ഒരാൾ സഹായം നൽകിയാൽ അത്​ സ്വീകരിക്കാതി​രിക്കേണ്ട കാര്യവുമില്ല. 
 ഹജ്ജ്​ ക്വാട്ടയിലെ പരിമിതിയാണ്​ ഇന്ന്​ അനുഭവിക്കുന്ന ഒരു വലിയ പ്രശ്​നം. ഇന്ത്യയിൽ മൊത്തം അപേക്ഷകരുടെ നാലിലൊന്ന്​ കേരളത്തിൽ നിന്നാണ്. എന്നിട്ടും വേണ്ടത്ര പേർക്ക്​ ഹജ്ജ്​ നിർവഹിക്കാനാകുന്നില്ല. ക്വാട്ട വർധിപ്പിക്കാനുള്ള ശ്രമം ശക്​തമാക്കും.
 ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കും. മക്ക^മദീന യാത്രക്കായി നല്ല ബസുകൾ ഏർപ്പെടുത്തും.കൂടുതൽ വളണ്ടിയർമാരെ പ്രവാസികളിൽ നിന്ന്​ കണ്ടെത്തും. മെഡിക്കൽ സംഘത്തിലുള്ളവരും പരമാവധി മലയാളികളാകാൻ ശ്രമിക്കും. ഹാജിമാർക്ക്​ കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭ്യമാക്കാനും ശ്രമമുണ്ടാകും.  ഉംറ യാത്രയിൽ ട്രാവൽഏജൻസികൾ അനുവർത്തിക്കുന്ന രീതികളെക്കുറിച്ചുള്ള പരാതികൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്​. 
ഇക്കാര്യം ഹജ്ജ്​ കമ്മിറ്റിയുടെ പരിധിയിൽ വരുന്ന​തല്ലെങ്കിലും പരാതികൾ ഗൗരവപൂർവം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൈത്രി സോഷ്യല്‍  അസോസിയേഷനും വിവിധ മുസ്‌ലിം സംഘടനകളും ​േചർന്ന്​ ഇന്നലെ കേരളീയ സമാജത്തില്‍ നൽകിയ പൗരസ്വീകരണത്തിൽ സംബന്ധിക്കാനാണ്​ ചെയർമാൻ ബഹ്​റൈനിലെത്തിയത്​. 
1992മുതല്‍ കേരള ഹജ്ജ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്ന തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ മരണത്തെ തുടര്‍ന്നാണ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അ​േദ്ദഹം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി, ലജ്‌നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡൻറ്​, മന്നാനിയ്യ ഇസ്‌ലാമിക ചാരിറ്റബിള്‍ ട്രസ്​റ്റ്​ ചെയര്‍മാന്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചുവരികയാണ്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story