അറബ് മേഖലയിൽ പകുതി പേരും തൊഴിൽ മാറാൻ ആഗ്രഹിക്കുന്നുവെന്ന് സർവെ
text_fieldsമനാമ: അറബ് മേഖലയിൽ ജോലി ചെയ്യുന്നവരിൽ പകുതിയോളം പേരും തങ്ങളുടെ െതാഴിൽ മേഖല മാറാൻ ആഗ്രഹിക്കുന്നവരാണെന്ന് സർവെ. ‘ബെയ്ത് ഡോട്ട് കോമും’ ‘യുഗവും’ നടത്തിയ സർവെയിൽ പെങ്കടുത്ത 47 ശതമാനം പേരും തങ്ങൾ ഏതാനും മാസങ്ങൾക്കുള്ളിൽ ജോലി മാറാൻ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തി.
ബഹ്റൈനികളിൽ 40 ശതമാനവും ജോലി മാറാൻ ആഗ്രഹിക്കുന്നവരാണ്.
മേഖലകൾ മാറാൻ ആഗ്രഹിക്കുന്നവർ ലക്ഷ്യമിടുന്നത് എണ്ണ, വാതക, െപട്രോകെമിക്കൽ വ്യവസായ രംഗമാണ്.
അതാണ് ഏറ്റവും ആകർഷണീയമായ വ്യവസായ രംഗമെന്ന് സർവെ വ്യക്തമാക്കുന്നു. മെച്ചപ്പെട്ട ശമ്പളമാണ് ഇൗ തെരഞ്ഞെടുപ്പിെൻറ പ്രധാന ഘടകം. എന്നാൽ, ഇപ്പോൾ പഠിച്ചിറങ്ങിയ ബിരുദ ധാരികൾ ബാങ്കിങ്, ധനകാര്യ രംഗമാണ് ഏറ്റവും ആകർഷണീയ മേഖലയായി തെരഞ്ഞെടുക്കുന്നത്.
നിലവിൽ തങ്ങൾ േജാലി ചെയ്യുന്ന മേഖലയിൽ പൂർണ അസംതൃപ്തരാണെന്ന് ബഹ്റൈനിൽ സർവെയിൽ പെങ്കടുത്ത 18ശതമാനം പേർ പറഞ്ഞു. 16 ശതമാനം ചില പ്രശ്നങ്ങളും അസംതൃപ്തിയുമുണ്ടെന്ന് പറഞ്ഞവരാണ്. 17 ശതമാനം പറഞ്ഞത് തങ്ങൾ പൂർണ തൃപ്തരാണെന്നാണ്. 28 ശതമാനം പേർ ശരാശരി സംതൃപ്തി രേഖപ്പെടുത്തി. 21ശതമാനം പേർക്ക് നിരാശയോ സംതൃപ്തിയോ ഇല്ല.
ഫെബ്രുവരി 23നും മാർച്ച് ഏഴിനുമിടയിൽ നടത്തിയ സർവെയിൽ യു.എ.ഇ, സൗദി, കുവൈത്ത്,ഒമാൻ, ഖത്തർ, ബഹ്റൈൻ, ലബനാൻ, സിറിയ, ജോർഡൻ, ഇൗജിപ്ത്, മൊറോക്കോ, അൾജീരിയ, തുണീഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പെങ്കടുത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
