ബഹ്റൈൻ ഗ്രാൻറ് പ്രീ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും
text_fieldsമനാമ: ലോകമെമ്പാടുമുള്ള കാറോട്ട പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 13ാമത് ബഹ്റൈൻ ഗ്രാൻറ് പ്രീ ഫോർമുല വൺ മത്സരങ്ങൾക്ക് ഇന്ന് സഖീറിെല ബഹ്റൈൻ ഇൻറർനാഷണൽ സർക്യൂട്ടിൽ തുടക്കമാകും.
ഇൗ രംഗെത്ത ലോകോത്തര താരങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി ബഹ്റൈനിലെത്തിയിട്ടുണ്ട്. മൂന്ന് തവണ ബഹ്റൈൻ ഗ്രാൻറ് പ്രീ വിജയിയായ ഫെർണാഡോ അലൻസോ, രണ്ട് തവണ ജേതാവായ ഫെലിപ് മസ്സ, കെവിൻ മാഗ്നുസെൻ, പാസ്കൽ വെർലിൻ തുടങ്ങിയവർ കഴിഞ്ഞ ദിവസമെത്തി. ഇവരെ ബഹ്റൈൻ ഇൻറർനാഷണൽ സർക്യൂട്ട് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ അബ്ദുൽറഹ്മാൻ ഖറാത്തയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
‘മെഴ്സിഡസ്’ ടീമിൽ ലെവിസ് ഹാമിൽട്ടൺ, വാൾെട്ടറി ബൊട്ടാസ്, ‘ഫൊറാരി’യിൽ സെബാസ്റ്റ്യൻ വെറ്റൽ, കിമി റെയ്കോണൻ, ‘റെഡ് ബുള്ളി’ൽ ഡാനിയൽ റിക്കാഡിയോ,മാക്സ് വെർസ്റ്റപ്പൻ, ‘ടോറോ റോസ്സോ’യിൽ ഡാനിൽ കവ്യാട്ട്,കാർലോസ് സെയിൻസ്, ‘ഫോഴ്സ് ഇന്ത്യ’യിൽ സെർജിയോ പെരെസ്, ഇസ്റ്റെബാൻ ഒാകോൺ, ‘വില്ല്യംസി’ൽ ഫെലിപ് മാസ, ലാൻസ് സ്ട്രോൾ, ‘ഹാസിൽ’ റൊമെയ്ൻ ഗ്രോസ്ജീൻ, കെവിൻ മഗ്നൂസൻ, ‘റിനോ’യിൽ നിക്കോ ഹൾകെൻബർഗ്,ജോലിയൺ പാമർ, ‘സൗബറി’ൽ മാർക്യൂസ് എറിക്സൺ,പാസ്കൽ വെർലിൻ, ‘മക്ലാറനി’ൽ ഫെർണാഡോ അലൻസോ, സ്റ്റോഫൽ വൻഡൂൺ എന്നിവരാണ് മത്സരിക്കുന്നത്.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിന് വൻ ഒരുക്കങ്ങളാണ് നടന്നത്. സർക്യൂട്ടിലും പരിസരത്തും ഉത്സവാന്തരീക്ഷമാണ്. സാംസ്കാരിക പരിപാടികളും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.