പുനരുപയോഗ സന്ദേശവുമായി പുസ്തക വിതരണ മേള
text_fieldsമനാമ: ‘ഇൻെഡക്സ് ബഹ്‌റൈൻ’ കഴിഞ്ഞ ഒരു മാസത്തോളമായി നടത്തിവന്ന ഉപയോഗിച്ച പാഠപുസ്തക ശേഖരണത്തിെൻറ സമാപനം ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്നു. സമാജത്തിെൻറ സഹകരണത്തോടെ നടന്ന പുസ്തക വിതരണ മേളയിൽ നിരവധി പേർക്ക് സി.ബി.എസ്. ഇ സ്‌കൂളുകളിലേക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു. നിരവധി രക്ഷിതാക്കളും വിദ്യാർഥികളും അവസരം ഉപയോഗപ്പെടുത്തി. ഒാരോരുത്തരുടെയും സൗകര്യത്തിനനുസരിച്ച് പുസ്തകങ്ങൾ െതരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു.
പാഠപുസ്തകങ്ങൾക്കൊപ്പം സൗജന്യമായി നോട്ടുബുക്കുകളും ഒാഫിസ്^സ്റ്റേഷനറി സാധനങ്ങളും വിതരണം ചെയ്തു. പരിപാടിയിൽ പ്രതീക്ഷിച്ചതിലും കൂടുതൽ പേർ എത്തിയതിനാൽ ചില ഘട്ടങ്ങളിലുണ്ടായ ബുദ്ധിമുട്ടിൽ ഇൻെഡക്സ് ഭാരവാഹികൾ ഖേദം രേഖപ്പെടുത്തി. സമാജത്തിൽ എത്തിയ മുഴുവൻ രക്ഷിതാക്കൾക്കും ടെകസ്റ്റും നോട്ടുബുക്കുകളും മറ്റും വിതരണം ചെയ്യാൻ സാധിച്ചിട്ടുണ്ട്.
പഴയ പുസ്തകങ്ങൾ വീണ്ടും ഉപയോഗിക്കുന്നതിലൂടെ കുട്ടികൾ പ്രകൃതി സംരക്ഷണത്തിനായി കൈകോർക്കുകയാണെന്ന് പരിപാടിയുടെ കൺവീനർ സാനി പോൾ പറഞ്ഞു. ചിത്രകാരൻ സത്യദേവിെൻറ നേതൃത്വത്തിൽ പ്രതീകാത്മകമായി മരങ്ങളുണ്ടാക്കിയ പരിപാടിയും നടന്നു. സാമ്പത്തിക പരാധീനതയനുഭവിക്കുന്ന കുട്ടികൾക്ക് സൗജന്യമായി യൂണിഫോം വിതരണവും നടക്കുന്നുണ്ട്.
ഇൻെഡക്സ് ചീഫ് കോഒാഡിനേറ്റർ റഫീക്ക് അബ്ദുല്ലയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ഐ.സി.ആർ.എഫ് ചെയർമാൻ ഭഗവാൻ അസർപോട്ട ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ക്ലബ്ബ് പ്രസിഡൻറ് കാഷ്യസ് പെരേര വിശിഷ്ടാതിഥിയായിരുന്നു. സമാജം ആക്ടിങ് പ്രസിഡൻറ് ആഷ്‌ലി ജോർജ്ജ്, സെക്രട്ടറി എൻ.കെ.വീരമണി, സമാജം പുസ്തക ശേഖരണ കോഒാഡിനേറ്റർ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സേവി മാത്തുണ്ണി, കെ. രാമനുണ്ണി, അനീഷ് വർഗ്ഗീസ്, അശോക് കുമാർ എന്നിവർ നേതൃത്വം നൽകി. സാനി പോൾ സ്വാഗതവും അജി ഭാസി നന്ദിയും പറഞ്ഞു. പുസ്തക ശേഖരണവുമായി സഹകരിച്ച മുഴുവൻ സംഘടനകളെയും ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
