ബഹ്റൈൻ വളാഞ്ചേരി കൂട്ടായ്മ പ്രവർത്തകർ ഒത്തുചേർന്നു
text_fieldsമനാമ: ബഹ്റൈൻ വളാഞ്ചേരി കൂട്ടായ്മയുടെ ‘അയൽക്കൂട്ടം’ സംഗമം സെഗയ റെസ്റ്റോറൻറ് ഹാളിൽ നടന്നു.
200ാളം പേർ പെങ്കടുത്തു. മുൻ പ്രവാസി സുബൈർ തോരക്കാട്ടിലിെൻറ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഒപ്പ് ശേഖരണം നടത്തി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.ടി ജലീൽ, എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ തുടങ്ങിയവർക്ക് പരാതി നൽകാൻ തീരുമാനിച്ചു. ഷംസുദ്ദീൻ കൊന്നക്കാട്ടിലിെൻറ അധ്യക്ഷതയിൽ നടന്ന പരിപാടി റഹീം ആതവനാട് ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ വെബ്സൈറ്റിെൻറ (www.bahrainvalanchery.com) ഉദ്ഘാടനം അബ്ദുൽ മജീദ് തോരക്കാട്ട് നിർവഹിച്ചു.ഉമ്മർഹാജി ചേനാടൻ മുഖ്യപ്രഭാഷണം നടത്തി. അംഗങ്ങളുടെ കാർഡ് വിതരണവും ഫണ്ട് സമാഹരണവും കലാപരിപാടികളും നടന്നു. മുഹമ്മദലി ഇരിമ്പിളിയം, കരീം മോൻ പാലാറ,റിഷാദ് വാഴക്കോടൻ,ജബ്ബാർ അത്തിപ്പറ്റ,ജംഷീദ് മാവണ്ടിയൂർ,രാജേഷ് വൈക്കത്തൂർ,വാഹിദ് വെണ്ടല്ലൂർ,ഫാറൂഖ്,ബിലാൽ,ഷാഫി കാവുംപുറം തുടങ്ങിയവർ പ്രസംഗിച്ചു.
വാഹിദ് പൂക്കാട്ടിരി സ്വാഗതവും, മുനീർ വൈക്കത്തൂർ നങിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
