സെന്‍റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ 58ാമത് പെരുന്നാളും വാര്‍ഷിക കണ്‍വെന്‍ഷനും 30മുതല്‍
text_fieldsമനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പൗരസ്ത്യ മേഖലയിലെ മാതൃദേവാലയമായ ബഹ്റൈന്‍ സെന്‍റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്‍െറ 58ാമത് പെരുന്നാളും വാര്‍ഷിക കണ്‍വെന്‍ഷനും ഈ മാസം 30മുതല്‍ ഒക്ടോബര്‍ 10 വരെ നടക്കും.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സീനിയര്‍ മെത്രാപൊലീത്തയും തുമ്പമണ്‍ ഭദ്രാസനാധിപനുമായ കുര്യാക്കോസ് മാര്‍ ക്ളിമീസിന്‍െറ മുഖ്യ കാര്‍മികത്വത്തിലാണ് പെരുന്നാള്‍ ശുശ്രൂഷകള്‍ നടക്കുന്നത്.
ഒക്ടോബര്‍ ഒന്ന്, മൂന്ന്, നാല്, ആറ് തിയതികളില്‍ നടക്കുന്ന വാര്‍ഷിക കണ്‍വെന്‍ഷനില്‍ പ്രമുഖ വാഗ്മി ഫാദര്‍ ടൈറ്റസ് ജോണ്‍ തലവൂര്‍ വചന ശുശ്രൂഷ നടത്തും.
സെപ്റ്റംബര്‍ 30ന് രാവിലെ 6.30ന് പ്രഭാത നമസ്കാരവും കുര്‍ബാനയും തുടര്‍ന്ന് പെരുന്നാള്‍ കൊടിയേറ്റവും നടക്കും. ഒക്ടോബര്‍ രണ്ട്, അഞ്ച്, എട്ട് തിയതികളില്‍ വൈകീട്ട് 6.15 മുതല്‍ സന്ധ്യാനമസ്കാരവും കുര്‍ബാനയും മധ്യസ്ഥ പ്രാര്‍ഥനയും നടക്കും. മറ്റുദിവസങ്ങളിലെ പരിപാടികള്‍: ഏഴിന് രാവിലെ പ്രഭാത നമസ്കാരവും കുര്‍ബാനയും. ഒമ്പതിന് വൈകീട്ട് ഏഴു മണിക്ക് സന്ധ്യാനമസ്കാരം, പ്രദക്ഷിണം, ആശീര്‍വാദം. 10ന് വൈകീട്ട് 6.15 മുതല്‍ സന്ധ്യാനമസ്കാരവും ഏഴുമണിക്ക് കുര്യാക്കോസ് മാര്‍ ക്ളിമീസിന്‍െറ മുഖ്യ കാര്‍മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബ്ബാന, ശൈ്ളഹീക വാഴ്വ്, കൊടിയിറക്ക്.
ഈ വര്‍ഷം ഇടവകയില്‍ 25 വര്‍ഷം പൂര്‍ത്തിയായവരെ പൊന്നാട നല്‍കി ആദരിക്കുന്ന ചടങ്ങും, 2015ലെ ആദ്യഫലപ്പെരുന്നാളില്‍ വിവിധ കമ്മിറ്റികളിലും മേഖലകളിലും കഴിവ് തെളിയിച്ചവരെ സമ്മാനങ്ങള്‍ നല്‍കി അനുമോദിക്കുന്ന ചടങ്ങും ഇതോടനുബന്ധിച്ച് നടക്കുമെന്ന് കത്തീഡ്രല്‍ വികാരി ഫാ. എം.ബി.ജോര്‍ജ്ജ്, സഹ വികാരി ഫാ.ജോഷ്വ എബ്രഹാം, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.