കോസ്‌വെയിലെ തിരക്ക് കുറക്കാന്‍ സൈബര്‍ സംവിധാനം പരിഗണനയില്‍
text_fieldsമനാമ: ബഹ്‌റൈനെ സൗദിയുമായി ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വെയിലെ തിരക്കുകുറക്കാനായി പുതിയ സൈബര്‍ സംവിധാനം പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്.
സൗദി ആഭ്യന്തര മന്ത്രാലത്തിന്റെ സൈബര്‍ സേവന സംവിധാനവുമായി ബന്ധിപ്പിച്ചാണ് പുതിയ ഓണ്‍ലൈന്‍ പദ്ധതി പരിഗണിക്കുന്നത്. ഇതനുസരിച്ച് കോസ്‌വെ കടക്കുന്നവര്‍ അവിടെ എത്താനുദ്ദേശിക്കുന്ന സമയവും വാഹനത്തിലുള്ളവരുടെ എണ്ണവും മറ്റുവിവരങ്ങളും നേരത്തെ നല്‍കണം.
ഇത് കോസ്‌വെയിലെ ഗതാഗത കുരുക്കും നടപടികളിലെ കാലതാമസവും കുറക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. ഓണ്‍ലൈന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ഇതുസംബന്ധിച്ച് യാത്രക്കാരുടെ മൊബൈലില്‍ ആവശ്യമായ നിര്‍ദേശങ്ങളും വരും. ബഹ്‌റൈന്‍ പാസ്‌പോര്‍ട് അതോറിറ്റി അധികൃതരുമായി ചേര്‍ന്ന് മറ്റ് നടപടികള്‍ കോസ്‌വെയില്‍ നിന്ന് പൂര്‍ത്തീകരിക്കുന്നതോടെ യാത്രക്കാര്‍ക്ക് എളുപ്പം മറുകരയിലെത്താനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
