എട്ടുനോമ്പ് പെരുന്നാള്‍ സമാപിച്ചു
text_fieldsമനാമ: ബഹ്റൈന്‍ സെന്‍റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഈ വര്‍ഷത്തെ മധ്യസ്ഥതാവാരവും, വചനശുശ്രൂഷയും ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെയുള്ള ദിവസങ്ങളില്‍ നടന്നു. ദിവസവും രാവിലെയും ബുധന്‍, ശനി ദിവസങ്ങളില്‍ വൈകീട്ടും കുര്‍ബാനയും മധ്യസ്ഥ പ്രാര്‍ഥനയും നടന്നു. വൈകീട്ട് സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ, വചന ശുശ്രൂഷ, മധ്യസ്ഥ പ്രാര്‍ഥന എന്നിവയുമുണ്ടായിരുന്നു.
മലങ്കര ഓര്‍ത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന സെക്രട്ടറിയും, കരുവാറ്റ മാര്‍ യാക്കൂബ് ബുര്‍ദാന ഓര്‍ത്തഡോക്സ് വലിയപള്ളി വികാരിയുമായ ഫാ.എബി ഫിലിപ്പ് ആണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചത്.
അവസാന ദിവസത്തെ കുര്‍ബാനയില്‍ കത്തീഡ്രല്‍ വികാരി ഫാ.എം.ബി. ജോര്‍ജ്, സഹ വികാരി ഫാ.ജോഷ്വ എബ്രഹാം എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു.
ശുശ്രൂഷ വിജയകരമാക്കാന്‍ യജ്ഞിച്ചവര്‍ക്ക് സെക്രട്ടറി റെഞ്ചി മാത്യു, ട്രസ്റ്റി ജോര്‍ജ് മാത്യു എന്നിവര്‍ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
