സി.ബി.എസ്.ഇ പത്താംതരം ഇംപ്രൂവ്മെന്‍റ് പരീക്ഷ കൂട്ടത്തോല്‍വിയുടെ ആഘാതവുമായി രക്ഷിതാക്കളും വിദ്യാര്‍ഥികളും
text_fieldsമനാമ: സി.ബി.എസ്.ഇ പത്താം തരം പരീക്ഷയില്‍ ഒരു വിഷയത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കമ്പാര്‍ട്മെന്‍റ് സൗകര്യം ലഭിച്ചവരുടെ കൂട്ടത്തോല്‍വി രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒരേപോലെ തിരിച്ചടിയായി.
കമ്പാര്‍ട്മെന്‍റ് സൗകര്യം ലഭിച്ചവര്‍ ജൂലൈയില്‍ നടന്ന പരീക്ഷയില്‍ പാസായിരുന്നെങ്കില്‍, അവര്‍ക്ക് ഈ വര്‍ഷം പ്ളസ് വണ്‍ പഠനം തുടരാമായിരുന്നു. എന്നാല്‍, പരീക്ഷയില്‍ തോറ്റതോടെ, ഇനി അടുത്ത മാര്‍ച്ചില്‍ എല്ലാ വിഷയങ്ങളും ഒരുമിച്ചെഴുതണം എന്ന അവസ്ഥയാണുള്ളത്. ഇതിന്‍െറ ഫലമായി കുട്ടികള്‍ക്ക് ഒരു വര്‍ഷം നഷ്ടമാകും.
ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂളില്‍ നിന്ന് ഇത്തവണ ഇംപ്രൂവ്്മെന്‍റ് പരീക്ഷ എഴുതിയത് 59 കുട്ടികളാണ്. ഇതില്‍ 55പേരും പരാജയപ്പെട്ടു. പാസായ നാലുപേര്‍ക്ക് പ്ളസ് വണ്‍ പഠനം തുടരാം. ബാക്കിയുള്ളവര്‍ അടുത്ത മാര്‍ച്ചില്‍ അഞ്ചുവിഷയങ്ങളും എഴുതേണ്ടിവരും.
ഇങ്ങനെ പരാജയപ്പെട്ടവര്‍ക്ക് പരിശീലനം നല്‍കുന്ന ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ ബഹ്റൈനില്‍ ഇല്ളെന്നതിനാല്‍, ഇവര്‍ക്ക് നാട്ടിലേക്ക് പോകേണ്ടി വരുമെന്നത് ഏതാണ്ട് ഉറപ്പാണ്. പഠിച്ച ശേഷം മാര്‍ച്ചില്‍ ഏത് സി.ബി.എസ്.ഇ സ്കൂളില്‍ നിന്നും പരീക്ഷയെഴുതാനുള്ള സൗകര്യമുണ്ട്.
പരീക്ഷയുടെ വിലയിരുത്തല്‍ രീതി മാറ്റിയതാണ് കൂട്ടത്തോല്‍വിക്ക് കാരണമെന്ന് കരുതുന്നു.നേരത്തെ കമ്പാര്‍ട്മെന്‍റ് സൗകര്യം ലഭിച്ച ഒട്ടുമിക്കവരും പാസായിരുന്നു. പത്താം തരത്തില്‍ എസ്.എ.വണ്ണിലും എസ്.എ.ടുവിലും വളരെ കുറഞ്ഞ മാര്‍ക്ക് ലഭിച്ചവരാണ് കമ്പാര്‍ട്മെന്‍റ് പരീക്ഷയിലും പരാജയപ്പെട്ടതെന്ന് അറിയുന്നു.
കൂട്ടത്തോല്‍വിയുണ്ടായ സാഹചര്യത്തില്‍, ഇന്ത്യന്‍ സ്കൂള്‍ അധികൃതര്‍ സി.ബി.എസ്.ഇ ഓഫിസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചിരുന്നെങ്കിലും പിഴവില്ളെന്നും റിസല്‍ട്ട് അന്തിമമാണെന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്ന് സ്കൂള്‍ ഭരണസമിതി സെക്രട്ടറി ഷെമിലി പി.ജോണ്‍ പറഞ്ഞു.
തോല്‍വി സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുമുണ്ടാക്കും.
മക്കളെ നാട്ടിലയച്ച് പഠിപ്പിക്കുമ്പോള്‍, അവരെ ആരുടെ അടുത്ത് നിര്‍ത്തുമെന്ന ചോദ്യവും പലരെയും അലട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
