ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥികളെ മന്ത്രി സന്ദര്‍ശിച്ചു
text_fieldsമനാമ: വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ, സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥികളെ വകുപ്പ് മന്ത്രി ഡോ.മാജിദ് ബിന്‍ അലി അല്‍നുഐമി സന്ദര്‍ശിച്ചു. വിവിധ രോഗങ്ങള്‍ ബാധിച്ച് ചില വിദ്യാര്‍ത്ഥികള്‍ ഇവിടെ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യസ്ഥിതിയെകുറിച്ച് ചോദിച്ചറിഞ്ഞ മന്ത്രി ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.അധ്യയനവര്‍ഷം ആരംഭിക്കാനിരിക്കേ എത്രയും പെട്ടെന്ന് ഇവര്‍ ആശുപത്രി വിടാനുള്ള രീതിയില്‍ ചികിത്സ ക്രമീകരിക്കും. വിദഗ്ധ ചികിത്സയും പ്രത്യേക പരിചരണവും ആവശ്യമുള്ളവര്‍ക്ക് അത് ഉടന്‍ ലഭ്യമാക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. ക്ളാസുകള്‍ നഷ്ടപ്പെടുന്നവര്‍ക്ക് അധിക ക്ളാസുകള്‍ നല്‍കാനും പരീക്ഷയില്‍ പ്രത്യേക പരിഗണന നല്‍കാനും നടപടി സ്വീകരിക്കും. രാജ്യത്തെ വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന ഗുരുതര രോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും.
ഇവര്‍ക്ക് എഴുത്ത് പരീക്ഷ ഒഴിവാക്കി വാചിക പരീക്ഷ നടത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തും. പഠനഭാരം ലഘൂകരിക്കല്‍, ക്ളാസുകള്‍ താഴത്തെ നിലയില്‍ ഒരുക്കല്‍, ഫിസിക്കല്‍ എജുക്കേഷനില്‍ നിന്നും ഒഴിവാക്കല്‍, ഇടവേളകളില്‍ ആരോഗ്യസ്ഥിത പരിശോധിക്കല്‍ തുടങ്ങിയവക്ക് സൗകര്യം ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
