ഹജ്ജ് : തീര്‍ഥാടകരുടെ പുണ്യഭൂമിയിലേക്കുള്ള യാത്ര ഇന്ന് ആരംഭിക്കും
text_fieldsമനാമ: ബഹ്റൈനില്‍ നിന്നും ഈ വര്‍ഷം ഹജ്ജിനായി പോകുന്നവരുടെ യാത്ര ഇന്ന് മുതല്‍ ആരംഭിക്കും. വിവിധ ഗ്രൂപ്പുകള്‍ക്ക് കീഴില്‍ ബസിലും വിമാനത്തിലുമായാണ് ഹാജിമാര്‍ പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കുന്നത്.
യാത്രാനടപടികള്‍ ലഘൂകരിക്കാനുള്ള എല്ലാകാര്യങ്ങളും പൂര്‍ത്തിയായതായി നാഷണാലിറ്റി, പാസ്പോര്‍ട് ആന്‍റ് റെസിഡന്‍സ് അഫയേഴ്സ് (എന്‍.പി.ആര്‍.എ) അറിയിച്ചു. ബഹ്റൈന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നും 14ഓളം ഗ്രൂപ്പുകളിലായി നിരവധി ഹാജിമാരാണ് സൗദിയിലേക്ക് പോകുന്നത്.
മലയാളികളായ ഹാജിമാരും ഇതിലുള്‍പ്പെടും. കോസ്വേയിലുള്ള തിരക്ക് കുറക്കാനായി ഓരോ ഗ്രൂപ്പിനും പ്രത്യേകം സമയം നിശ്ചയിച്ചിട്ടുണ്ട്. ഈ സമയത്ത് തന്നെ ഇവിടെയത്തൊന്‍ ഓരോ ഗ്രൂപ്പുകളും ശ്രദ്ധിക്കണം. വിമാനമാര്‍ഗം പോകുന്നവര്‍ നാളെ മുതല്‍ യാത്ര ആരംഭിക്കും. യാത്രികരില്‍ കൂടുതലും മദീനയിലേക്കാണ് ആദ്യം പോവുന്നത്. കുറച്ച് ദിവസം മദീനയില്‍ തങ്ങിയശേഷം അവര്‍ മക്കയിലേക്ക് തിരിക്കും.
എമിഗ്രേഷന്‍, സുരക്ഷാപരിശോധന എന്നിവക്കായി മതിയായ ഉദ്യോഗസ്ഥരെ കോസ്വേയിലും എയര്‍പോര്‍ട്ടിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരക്കും കാലതാമസവും ഒഴിവാക്കാനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് എല്ലാ മുന്‍കരുതലുകളും പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.
ആഭ്യന്തരമന്ത്രി ലഫ്.ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ കഴിഞ്ഞ ദിവസം ഹജ്ജ് മിഷനുമായി ചര്‍ച്ച നടത്തി. ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി, പൊതുജന സുരക്ഷാമേധാവി, മാനവ വിഭവശേഷി അസി. അണ്ടര്‍ സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഹജ്ജുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുകയും ഹജ്ജ് മിഷന്‍െറ പ്രവര്‍ത്തനത്തെ പ്രശംസിക്കുകയും ചെയ്തു. ബഹ്റൈന്‍ ഹാജിമാര്‍ക്ക് പുണ്യഭൂമിയില്‍ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ പ്രത്യേക നിര്‍ദേശ പ്രകാരം ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും സുഗമമായ ഹജ്ജ് നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്ന് ആഭ്യന്തരമന്ത്രി ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
