കേരളീയ സമാജത്തില്‍ ‘സൂര്യ’യുമായി ചേര്‍ന്ന് നൃത്തസന്ധ്യ
text_fieldsമനാമ: കേരളീയ സമാജം ദീപാവലിയോടനുബന്ധിച്ച് ‘സൂര്യ’യുമായി ചേര്‍ന്ന് ഇന്ത്യന്‍ ക്ളാസിക്കല്‍ നൃത്തസന്ധ്യ സംഘടിപ്പിക്കുന്നു. നവംബര്‍ ഒന്നിന് രാത്രി എട്ടുമണിക്ക് സമാജം ഹാളിലാണ് പരിപാടി. ലക്ഷ്മി പാര്‍ഥസാരഥി ആത്രേയയുടെ ഭരതനാട്യവും സ്മിത രാജന്‍െറ മോഹിനിയാട്ടവും ഉത്തര അന്തര്‍ജനത്തിന്‍െറ ഒഡീസിയുമാണ് നടക്കുകയെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു. കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മയുടെ ചെറുമകള്‍ കൂടിയായ സ്മിത രാജന്‍ മൂന്ന് പതിറ്റാണ്ടിലേറെയായി നൃത്തരംഗത്ത് സജീവമാണ്. ‘രാസലീല’യാണ് ഉത്തരയുടെ ഒഡീസിയുടെ പ്രമേയം. കാല്‍ നൂറ്റാണ്ടായി ഭരതനാട്യരംഗത്തുള്ള ലക്ഷ്മി പാര്‍ഥസാരഥി ചിത്ര വിശ്വേശരന്‍െറ ശിഷ്യയാണ്.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ, ഇന്ത്യയില്‍ നിന്നുള്ള 650 ഓളം ആര്‍ടിസ്റ്റുകള്‍ ‘സൂര്യ’വഴി ബഹ്റൈനിലത്തെിയിട്ടുണ്ട്. വിവരങ്ങള്‍ക്ക് വര്‍ഗീസ് കാരക്കല്‍ -39617620, മോഹന്‍രാജ്-39234535 എന്നിവരുമായി ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
