Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഏഷ്യ സഹകരണ...

ഏഷ്യ സഹകരണ ഉച്ചകോടിയില്‍  പ്രധാനമന്ത്രി സംസാരിക്കും 

text_fields
bookmark_border
ഏഷ്യ സഹകരണ ഉച്ചകോടിയില്‍  പ്രധാനമന്ത്രി സംസാരിക്കും 
cancel
camera_alt????? ??????? ???????????? ??????????????? ??? ???????? ?????????? ????????????? ???????? ??????????? ?????????????? ???????? ????????????? ????????? ???? ????? ????????? ???? ????
മനാമ: ബാങ്കോക്കില്‍ നടക്കുന്ന ഏഷ്യ കോഓപറേഷന്‍ ഡയലോഗ് ഉച്ചകോടിയുടെ സമാപന സെഷനില്‍ ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ സംസാരിക്കും. 
‘ഒരു ഏഷ്യ, പല ശക്തികള്‍’ എന്ന തലക്കെട്ടിലാണ് ഒക്ടോബര്‍ 10വരെ നീളുന്ന ഉച്ചകോടി സംഘടിപ്പിച്ചിട്ടുള്ളത്. ഇതോടനുബന്ധിച്ച് വിവിധ ശില്‍പശാലകളും നടക്കുന്നുണ്ട്. 
സാമ്പത്തിക, ബാങ്കിങ് മേഖലകളിലെ സുപ്രധാന വ്യക്തിത്വങ്ങളുടെ പങ്കാളിത്തത്തില്‍ ‘ഏഷ്യയിലെ സാമ്പത്തിക ബന്ധങ്ങള്‍ പുതിയ കാലത്ത്’ എന്ന വിഷയത്തില്‍ ശില്‍പശാല സംഘടിപ്പിച്ചിരുന്നു. പരിപാടിയില്‍ വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉയരുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 32 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ഇതില്‍ പങ്കെടുക്കുന്നത്. വിവിധ രാഷ്ട്രങ്ങളില്‍ സമാധാനം സ്ഥാപിക്കുന്നതിനും എല്ലാ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുന്നതിനും അതു വഴി സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ, വികസന മേഖലകളില്‍ പുരോഗതി കൈവരിക്കുന്നതിനും ബഹ്റൈന്‍ പിന്തുണ നല്‍കുമെന്ന് കുവൈത്തില്‍ 2012 ല്‍ നടന്ന ഫോറത്തില്‍ ഹമദ് രാജാവ് വ്യക്തമാക്കിയിരുന്നു. 2013 നവംബറില്‍ ഏഷ്യ കോഓപറേഷന്‍ ഡയലോഗിന്‍െറ 12ാമത് മന്ത്രിതല സമ്മേളനത്തിന് ബഹ്റൈന്‍ ആതിഥ്യം വഹിച്ചിരുന്നു. പ്രസ്തുത കൂട്ടായ്മയില്‍ വളരെ സജീവ പങ്കാളിത്തം വഹിക്കുന്ന രാജ്യമാണ് ബഹ്റൈന്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
Next Story