Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യന്‍ സ്കൂളില്‍ ഗാന്ധിജയന്തി ആഘോഷിച്ചു
text_fieldsbookmark_border
മനാമ: ഇന്ത്യന്‍ സ്കൂള്‍ ജഷന്‍മാള്‍ ഓഡിറ്റോറിയത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ വിവിധ പരിപാടികള്‍ നടന്നു. ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ നടന്ന പരിപാടിയില്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ മുഖ്യാതിഥിയായിരുന്നു. മഹാത്മാഗാന്ധിയുടെ ചിന്തകള്‍ക്ക് വലിയ പ്രസ്തിയുള്ള കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്‍െറ നേതൃത്വത്തില്‍ നടന്നുവരുന്ന ‘സ്വഛ് ഭാരത് അഭിയാന്‍’ പദ്ധതിയില്‍ വിദ്യാര്‍ഥികളും അണിചേരണം. തങ്ങള്‍ ജീവിക്കുന്ന രാജ്യത്തേക്കും ഇതിന്‍െറ സന്ദേശം എത്തിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ഗാന്ധിജിയുടെ ജീവിതം വിശദമാക്കുന്ന പ്രദര്‍ശനം നടന്നു. സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, സെക്രട്ടറി ഡോ.ഷെമിലി പി.ജോണ്‍ എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു. വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍, അസി.സെക്രട്ടറി ഡോ.മനോജ് കുമാര്‍, ഖുര്‍ഷിദ് ആലം, സജി ആന്‍റണി, ഭുപീന്ദര്‍ സിങ്, ജെയ്ഫര്‍ മെയ്ദനി, പ്രിന്‍സിപ്പല്‍മാരായ വി.ആര്‍.പളനിസ്വാമി, സുധീര്‍ കൃഷ്ണന്‍, സ്റ്റാഫ് പ്രതിനിധി പ്രിയ ലാജി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
