പി.എം. ഫൗണ്ടേഷന്‍ ഫെല്ളോഷിപ്പ് ഏറ്റുവാങ്ങിയവരില്‍ ബഹ്റൈന്‍ വിദ്യാര്‍ഥിയും
text_fieldsമനാമ: കഴിഞ്ഞ വര്‍ഷം പി.എം. ഫൗണ്ടേഷന്‍ ഗള്‍ഫ് മേഖലയില്‍ നടത്തിയ ടാലന്‍റ് സെര്‍ച്ച് പരീക്ഷയില്‍ ആദ്യ 10 സ്ഥാനങ്ങള്‍ നേടിയ ശ്രേഷ്ഠ വിദ്യാര്‍ഥികള്‍ക്ക് ഫെല്ളോഷിപ്പ് വിതരണം ചെയ്ത ദുബൈയിലെ ചടങ്ങില്‍ അംഗീകാരം ഏറ്റുവാങ്ങിയവരില്‍ ബഹ്റൈനിലെ വിദ്യാര്‍ഥി ജഗത് ജീവന്‍ഷായും. ആലപ്പുഴ സ്വദേശികളായ ജീവന്‍ഷാ-രശ്മി ദമ്പതികളുടെ മൂത്ത മകനാണ് ജഗത്. ഇന്ത്യന്‍ സ്കൂള്‍ 12ാം ക്ളാസ് വിദ്യാര്‍ഥിയാണ്. പ്രസംഗം, അഭിനയം, എഴുത്ത്, നൃത്തം എന്നീ രംഗങ്ങളില്‍ കഴിവുതെളിയിച്ച ജഗത് ‘ഗള്‍ഫ് മാധ്യമം’ നടത്തിയ ‘മധുരമെന്‍ മലയാളം’ പരീക്ഷയില്‍ സെമിഫൈനലില്‍ എത്തിയിരുന്നു. പത്താം തരം പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ-പ്ളസ് നേടിയിട്ടുണ്ട്. കേരളീയ സമാജത്തിലെ ബാലകലോത്സവത്തിലും മറ്റും നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രവാസ ജീവിതത്തിനിടയില്‍ ലഭിക്കുന്ന ഇത്തരം പ്രോത്സാഹനങ്ങള്‍ വളരെ വിലപ്പെട്ടതാണെന്ന് ജഗത് പറഞ്ഞു. ഈ മാസം എട്ടിന് നടക്കുന്ന ടാലന്‍റ് സെര്‍ച്ച് പരീക്ഷയില്‍ പഠനരംഗത്ത് ആത്മവിശ്വാസമുള്ളവര്‍ പങ്കെടുക്കണമെന്നും ജഗത് കൂട്ടിച്ചേര്‍ത്തു. ജഗതിന്‍െറ മാതാവ് ഇന്ത്യന്‍ സ്കൂള്‍ അധ്യാപികയാണ്. സഹോദരി: നിരഞ്ജന.
ദുബൈയില്‍ നടന്ന ഫെല്ളോഷിപ്പ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തത് പ്രമുഖ വ്യവസായിയും പി.എം. ഫൗണ്ടേഷന്‍ സ്ഥാപകനുമായ ഗള്‍ഫാര്‍ മുഹമ്മദലിയാണ്. ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷനായിരുന്നു. പി.എം ഫൗണ്ടേഷന്‍ ട്രസ്റ്റിമാരായ ഡോ. എന്‍.എം. ശറഫുദ്ദീന്‍, സി.പി. കുഞ്ഞുമുഹമ്മദ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. തെരഞ്ഞെടുത്ത സ്കൂള്‍ അധ്യാപകര്‍ക്കായി ‘ഇഗ്നൈറ്റിങ് സ്റ്റുഡന്‍റ് മൈന്‍ഡ്സ്’ എന്ന വിഷയത്തില്‍ എ.പി.എം മുഹമ്മദ് ഹനീഷ് പ്രഭാഷണവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
