വയോധികന്‍െറ പീഡനത്തില്‍ പൊറുതി മുട്ടിയ മലയാളി നാട്ടിലേക്ക് മടങ്ങാന്‍ വഴി തേടുന്നു
text_fieldsമനാമ: ജോലിക്ക് നില്‍ക്കുന്ന വീട്ടിലെ വയോധികന്‍െറ പീഡനം മൂലം മലയാളി ദുരിതത്തില്‍. കോഴിക്കോട് കല്ലായ് സ്വദേശിയും ഇപ്പോള്‍ താനൂരില്‍ താമസക്കാരനുമായ അഹ്മദ് സുലൈമാന്‍ (51) ആണ് കടുത്ത പീഡനം മൂലം നാട്ടിലേക്ക് മടങ്ങാനുള്ള വഴി തേടുന്നത്. സൗദിയിലും കുവൈത്തിലുമായി നിരവധി വര്‍ഷത്തെ പ്രവാസ അനുഭവമുള്ളയാളാണ് സുലൈമാന്‍. ഇടക്ക് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയെങ്കിലും വീണ്ടും സാമ്പത്തിക പ്രയാസങ്ങള്‍ മൂലം ഗള്‍ഫ് ജീവിതം തെരഞ്ഞെടുക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് സുലൈമാന്‍ ബഹ്റൈനിലത്തെുന്നത്. റിഫയിലുള്ള സ്വദേശിയുടെ 12 വയസുള്ള അസുഖബാധിതനായ മകന്‍െറ കാര്യങ്ങള്‍ നോക്കാന്‍ എന്ന് പറഞ്ഞാണ് ഇയാള്‍ ഇവിടേക്ക് വന്നത്. എന്നാല്‍, സ്വദേശിയുടെ വീട്ടിലെ വയോധികന്‍െറ പരിചരണമാണ് ജോലി എന്ന് വീട്ടിലത്തെിയപ്പോള്‍ മനസിലായി. വയോധികന്‍ ഒരു വശം തളര്‍ന്നയാളാണ്. എന്നാല്‍ അക്രമസ്വഭാവമുണ്ട്. എപ്പോഴാണ് അക്രമം കാണിക്കുകയെന്ന് പറയാനാകില്ല. ജോലിക്കത്തെിയ ആദ്യനാളുകളില്‍ പ്രശ്നമൊന്നുമുണ്ടായിരുന്നില്ളെന്ന് സുലൈമാന്‍ പറഞ്ഞു.
ഇയാളുടെ മക്കളും നന്നായി സഹകരിക്കുമായിരുന്നു. എന്നാല്‍ രണ്ടുമാസത്തിനുശേഷം സുലൈമാന്‍െറ ജോലി ഭാരം കൂടി. ഇവിടെ ക്ളീനിങ് ജോലി ചെയ്തിരുന്നവരെ പിരിച്ചുവിട്ടു. അപ്പോള്‍, മൂന്നുനിലയുള്ള താമസസ്ഥലത്തിന്‍െറ ക്ളീനിങ് ജോലിയും സുലൈമാന്‍െറ ഉത്തരവാദിത്തമായി. ഇതോടൊപ്പം പരിചരണത്തിനിടെ വയോധികന്‍െറ മര്‍ദനവും പതിവായി. സ്വാധീനമുള്ള മുഷ്ടി ചുരുട്ടി ഇടിക്കുക, കമ്പികൊണ്ട് ദേഹത്ത് കോറുക, മാന്തുക തുടങ്ങി പലവിധത്തിലുള്ള ഉപദ്രവമാണ് ഇയാള്‍ നടത്തിയത്. മക്കളോട് പരാതി പറഞ്ഞാല്‍, അവര്‍ പിതാവിന് മനോരോഗമാണ് എന്നാണ് പറയുന്നത്.
പീഡനത്തില്‍ ആനന്ദം കണ്ടത്തെുന്നയാളെപ്പോലെയാണ് വയോധികന്‍ പെരുമാറുന്നത്. ഇയാളുടെ ഇടിയേറ്റ് സുലൈമാന്‍െറ മുന്‍വശത്തെ പല്ലുപോയ നിലയിലാണ്. ദേഹമാസകലം കമ്പികൊണ്ട് കോറിയ പാടുമുണ്ട്. പീഡനം തുടര്‍ക്കഥയായതോടെ സുലൈമാന്‍ വീടുവിട്ടിറങ്ങി സാമൂഹിക പ്രവര്‍ത്തകനും കെ.എം.സി.സി മലപ്പുറം ജില്ലാപ്രസിഡന്‍റുമായ സലാം മമ്പാട്ടുമൂലയുടെ സഹായത്തോടെ ഇന്ത്യന്‍ എംബസിയിലത്തെി പരാതി നല്‍കി. കഴിഞ്ഞ ഒരാഴ്ചയായി സുലൈമാന്‍ പലയിടത്തായി അലഞ്ഞുനടക്കുകയാണ്.
വീട്ടുടമസ്ഥരില്‍ നിന്ന് പാസ്പോര്‍ട് കിട്ടിയശേഷം നാട്ടിലേക്ക് മടങ്ങണമെന്നതുമാത്രമാണ് ഇപ്പോള്‍ ആഗ്രഹം. സുലൈമാന്‍െറ മകളുടെ വിവാഹം നടക്കാനിരിക്കുകയാണ്. അതിനുമുമ്പായി നാട്ടിലത്തൊനാണ് ശ്രമം. താന്‍ നാട്ടിലത്തെി വേണം വിവാഹത്തിനുള്ള പണത്തിനായി ലോണ്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശരിയാക്കാനെന്ന് സുലൈമാന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
കൃത്യമായ തൊഴില്‍കരാറോ വിസയോ ഇല്ലാതെ സാഹസികമായി ജോലിക്കത്തെുന്ന പലരും സമാനമായ പലവിധ പ്രശ്നങ്ങളില്‍ പെടുന്നുണ്ട്. ഇതുമൂലം എംബസിക്കുപോലും ഈ വിഷയങ്ങളില്‍ കാര്യക്ഷമമായി ഇടപെടാനാകുന്നില്ല. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലും സഹായവും മൂലമാണ് പിന്നീട് പലരും നാട്ടിലേക്ക് മടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
