വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിത്രരചനാ മത്സരം
text_fieldsമനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ്കേരളപ്പിറവി ആഘോഷത്തോടനുന്ധിച്ച് നടത്തുന്ന ചിത്രരചനാ മത്സരവും പരമ്പരാഗത വേഷ മത്സരവും ഇന്നും നാളെയുമായി നടക്കും.നവംബര്‍ മൂന്നിന് ‘വര്‍ണം’ എന്ന പേരില്‍ മാഹൂസില്‍ നടത്തുന്ന ചിത്രരചനാ മത്സരങ്ങളില്‍ കുട്ടികളെ പ്രായത്തിന്‍െറ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് പങ്കെടുപ്പിക്കുന്നത്.
താല്‍പര്യമുള്ളവര്‍ 38840658, 33394050 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. വെള്ളിയാഴ്ച വൈകീട്ട് ബാങ് സാങ്തായ് ഹാളില്‍ നടക്കുന്ന കേരളപ്പിറവി ആഘോഷ പരിപാടിയില്‍ കുട്ടികള്‍ക്കും യുവതികള്‍ക്കും ദമ്പതികള്‍ക്കുമായി പരമ്പരാഗത വേഷമത്സരം സംഘടിപ്പിക്കും. മത്സരിക്കുന്ന എല്ലാവര്‍ക്കും സര്‍ടിഫിക്കറ്റ് നല്‍കും. പങ്കെടുക്കാനാഗ്രഹിക്കന്നവര്‍ 36562965, 39543077 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. സമാപന ചടങ്ങിലും ലേഡീസ് വിങ് സ്ഥാനാരോഹണ പരിപാടിയിലും ‘പുലിമുരുകന്‍’ സംവിധാനം ചെയ്ത വൈശാഖ് മുഖ്യാതിഥി ആയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.