സമാജം കേരളപ്പിറവി ആഘോഷിച്ചു
text_fieldsമനാമ: ബഹ്റൈന്‍ കേരളീയ സമാജം മലയാളംപാഠശാലയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനാചരണം നടന്നു. സമാജം അംഗങ്ങളായ ചിത്രകാരന്‍മാര്‍ ചെരാതുകള്‍ കത്തിച്ച് കേരളത്തിന്‍െറ രൂപം ഒരുക്കി. പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.
കേരളം രൂപവത്കരണത്തിന്‍െറ 60ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ തിന്‍മയുടെ അന്ധകാരമകറ്റാനായുള്ള ശ്രമങ്ങളുണ്ടാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ജന.സെക്രട്ടറി എന്‍.കെ.വീരമണി, സാഹിത്യ വിഭാഗം സെക്രട്ടറി സുധിപുത്തന്‍വേലിക്കര, പ്രിന്‍സിപ്പല്‍ പ്രദീപ് പതേരി, മലയാളം പാഠശാല ആക്ടിങ് കണ്‍വീനര്‍ വിജയന്‍ കാവില്‍, ജനറല്‍ കോഓഡിനേറ്റര്‍ പാര്‍വതി ദേവദാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സമാജത്തില്‍ കുട്ടികള്‍ക്കായി വ്യക്തിത്വ വികസന ക്ളാസുകള്‍, കരിയര്‍ ഗൈഡന്‍സ്, കൗണ്‍സിലിങ് തുടങ്ങിയവ ഉടന്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ ചടങ്ങില്‍ പറഞ്ഞു.
പാര്‍വതി ദേവദാസ്ഏകോപനം നിവഹിച്ച ‘മലയാളപ്പെരുമ’ എന്ന പ്രദര്‍ശനവും നടന്നു. വിവിധ ജില്ലകളുടെ വിവരങ്ങള്‍ ഉള്‍പെടുത്തിയുള്ള ഈ പ്രദര്‍ശനം ഒരാഴ്ചക്കാലം നീളും.
പാഠശാല കമ്മിറ്റി അംഗങ്ങളും അധ്യാപകരും വിദ്യാര്‍ഥികളുമാണ് പ്രദര്‍ശനം ഒരുക്കിയത്. സമാജം വായനശാലപ്രവര്‍ത്തകര്‍ തയ്യാറാക്കിയ പ്രത്യേക പ്രദര്‍ശനവുമുണ്ട്.
അനീഷ് മടപ്പള്ളി സംവിധാനം ചെയ്ത് നന്ദകുമാര്‍ എടപ്പാള്‍ ഏകോപനം നിവഹിച്ച ‘പൂമ്പാറ്റകള്‍ക്ക് കൊമ്പ് മുളക്കുമ്പോള്‍’ എന്ന ലഘു നാടകവും അരങ്ങേറി. രഞ്ജിഷ് മുണ്ടക്കല്‍, ആന്‍റണി പെരുമാനൂര്‍, സജീവന്‍ കണ്ണപുരം, ദിനേശ് മാവൂര്‍,ബിറ്റോ, ബിജു മോന്‍, രാജേഷ് എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു.
ആദിത്ത് എസ്.മേനോന്‍, ജ്യോത്സന, നവ്യ വിനോദ് എന്നിവര്‍ ആലപിച്ച കവിത്രയ കവിതാലാപനം, ശ്രീജിത്ത് ഫാറൂഖ്, ജെസ്ലി എന്നിവര്‍ ചിട്ടപ്പെടുത്തിയ സംഘഗാനം തുടങ്ങിയവ ആഘോഷത്തിന്‍െറ മാറ്റു കൂട്ടി.
പാഠശാല കമ്മിറ്റി അംഗങ്ങള്‍, അധ്യാപകര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അധ്യാപിക രജിത ആനി പരിപാടി നിയന്ത്രിച്ചു. വിജയന്‍ കാവില്‍ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.