കരുണ കാത്ത് രവീന്ദ്രന്‍
text_fieldsമനാമ: അപൂര്‍വ രോഗം ബാധിച്ച് ശരീരം പൂര്‍ണമായും തളര്‍ന്ന് രണ്ടു മാസത്തോളമായി സല്‍മാനിയ ആശുപത്രിയില്‍ കഴിയുകയാണ് പത്തനംതിട്ട സ്വദേശി രവീന്ദ്രന്‍ (55). ബഹ്റൈനില്‍ ഒരു മലയാളി നടത്തുന്ന കമ്പനിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന രവീന്ദ്രന്‍ എട്ടു മാസം മുമ്പാണ് ഇവിടേക്ക് വന്നത്. രക്തം കട്ടയായി ക്രമേണ രക്തയോട്ടം നിലക്കുന്ന അപൂര്‍വ രോഗമാണ് ഇയാള്‍ക്ക് ബാധിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
സ്വന്തമായി ഭൂമിയോ മറ്റു വരുമാനമോ ഇല്ലാത്ത രവീന്ദ്രന്‍െറ കുടുംബം കൊച്ചി പള്ളുരുത്തിയില്‍ ബന്ധുവിന്‍െറ പ്ളാസ്റ്റിക് ഷീറ്റുമേഞ്ഞ കൂരയിലാണ് താമസം. പ്ളസ്ടുവിന് പഠിക്കുന്ന മകനും പത്താം ക്ളാസില്‍ പഠിക്കുന്ന മകളും ഭാര്യയുമടങ്ങുന്നതാണ് കുടുംബം. സല്‍മാനിയ ആശുപത്രിയില്‍ പ്രതിദിനം വന്‍ തുക ചെലവ് വരുന്ന ഇഞ്ചക്ഷന്‍ ആണ് നല്‍കുന്നത്. ഇത് അധികകാലം തുടരാനാകില്ളെന്നതിനാല്‍ എത്രയും പെട്ടന്ന് രവീന്ദ്രനെ നാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവര്‍ത്തകര്‍. ‘പ്രതീക്ഷ ബഹ്റൈന്‍’ പ്രവര്‍ത്തകര്‍ അതിനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. കുടുംബത്തെ സഹായിക്കാനും തുടര്‍ ചികിത്സക്കുമായി പ്രവാസികളുടെ അകമഴിഞ്ഞ സഹായം പ്രതീക്ഷിക്കുന്നതായി ചന്ദ്രന്‍ തിക്കോടി, ഷബീര്‍ മാഹി, അസ്കര്‍ പൂഴിത്തല, നിസാര്‍ കൊല്ലം തുടങ്ങിയവര്‍ പറഞ്ഞു. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇവരുമായി ബന്ധപ്പെടുകയോ (നമ്പര്‍: 33464275, 33008734, 39552203, 33950796) നാട്ടില്‍ ഭാര്യയുടെ പേരിലുള്ള എക്കൗണ്ടിലേക്ക് പണം അയക്കുകയോ ചെയ്യാം. എക്കൗണ്ട് വിവരങ്ങള്‍: ധനലക്ഷി ബാങ്ക്, കുമ്പളങ്ങി പള്ളുരുത്തി ബ്രാഞ്ച്, എറണാകുളം. നമ്പര്‍- –001800100132181.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
