എയര്‍ ഇന്ത്യ എക്സ്പ്രസ് ബഹ്റൈന്‍-കോഴിക്കോട് നോണ്‍സ്റ്റോപ് വിമാന സര്‍വീസ് ജൂണ്‍ ഒന്നുമുതല്‍
text_fieldsമനാമ: എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ ബഹ്റൈന്‍-കോഴിക്കോട് നോണ്‍സ്റ്റോപ് വിമാന സര്‍വീസ് ജൂണ്‍ ഒന്നുമുതല്‍ തുടങ്ങുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഐ.എക്സ് 474 നമ്പര്‍ വിമാനം ഉച്ച 2.45ന് ബഹ്റൈനില്‍ നിന്ന് പുറപ്പെട്ട് കോഴിക്കോട്ട് രാത്രി 9.35ന് എത്തും. ഇതേ വിമാനം കൊച്ചിയില്‍ രാത്രി 12.05ന് ലാന്‍റ് ചെയ്യും.
തിരിച്ചുള്ള കൊച്ചി-കോഴിക്കോട്-ബഹ്റൈന്‍ സര്‍വീസില്‍ മാറ്റമില്ല. ബഹ്റൈനില്‍ നിന്നുള്ള എല്ലാ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലും സൗജന്യമായി 30 കിലോ ബാഗേജ് അലവന്‍സ് അനുവദിക്കുന്നുണ്ട്. പുറമെ, പത്തു ദിനാര്‍ അടച്ച് അഞ്ച് കിലോയും 20 ദിനാര്‍ അടച്ച് 10 കിലോയും കൂടുതല്‍ കൊണ്ടുപോകാനുള്ള സൗകര്യവുമുണ്ട്. ഇത് ടിക്കറ്റ് എടുക്കുമ്പോള്‍ നല്‍കണം. എയര്‍ ഇന്ത്യ ബഹ്റൈന്‍-ഡല്‍ഹി നോണ്‍സ്റ്റോപ് വിമാനം തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
