ഡോ. കെ.ടി.റബീഉല്ലക്ക് പ്രവാസി രത്ന അവാര്‍ഡ്
text_fieldsമനാ: വ്യവസായ പ്രമുഖനും ജീവകാരുണ്യപ്രവര്‍ത്തകനും ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. കെ.ടി.റബീഉല്ല ‘പ്രവാസി രത്ന അവാര്‍ഡി’ന് അര്‍ഹനായി. യൂറോപ്പിലെ ആദ്യ മലയാളം മൂവി അവാര്‍ഡ് ഷോയുടെ ഭാഗമായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
മൂന്നു പതിറ്റാണ്ടിലധികമായി സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, യു.എ.ഇ, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലെ ആതുര സേവനരംഗത്ത് സജീവമായ റബീഉല്ല നാട്ടിലും ഗള്‍ഫിലുമായി ചെയ്തുവരുന്ന വിപുലമായ സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് ഇതുസംബന്ധിച്ച വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. അവാര്‍ഡ് ഈ മാസം 28ന് സമ്മാനിക്കും.മലപ്പുറം ഈസ്റ്റ് കോഡൂര്‍ സ്വദേശിയായ റബീഉല്ല നാട്ടിലും വിദേശത്തുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. നിരവധി ചെറുപ്പക്കാര്‍ക്ക് ഓട്ടോറിക്ഷകളും മറ്റ് ഉപജീവനമാര്‍ഗങ്ങളും നല്‍കുകയും നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് ഏര്‍പെടുത്തുകയും ചെയ്തു.
ചെറുതും വലുതുമായ ഒട്ടേറെ സേവനപ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ, ചികിത്സാ, സാമൂഹിക രംഗങ്ങളില്‍ നടത്തി വരുന്നുണ്ട്.
പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 50000 രൂപ വീതവും പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് വീട് വെക്കാന്‍ അഞ്ചു സെന്‍റ് സ്ഥലത്തിനുള്ള സാമ്പത്തിക സഹായവും റബീഉല്ല നല്‍കിയിരുന്നു.
പ്രവാസി ഭാരതീയ പുരസ്കാര ജേതാവാണ്.
മറ്റു നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.